LiveTV

Live

National

പൊരുത്തക്കേട് കണ്ടാൽ തെരഞ്ഞെടുപ്പ് തന്നെ റദ്ദ് ചെയ്യണമെന്ന് ആം ആദ്മി

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എക്സിറ്റ് പോളുകളിൽ അധികവും എൻ.ഡി.എക്ക് അനുകൂലമായ റിസൾട്ടായിരുന്നു പ്രഖ്യാപിച്ചത്

പൊരുത്തക്കേട് കണ്ടാൽ തെരഞ്ഞെടുപ്പ് തന്നെ റദ്ദ് ചെയ്യണമെന്ന് ആം ആദ്മി

വോട്ടെണ്ണാൻ ഇനി രണ്ടു നാൾ മാത്രം ബാക്കിയിരിക്കെ, എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി ആം ആദ്മി പാർട്ടി. വോട്ടെണ്ണലിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന് ആം ആദ്മിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എക്സിറ്റ് പോളുകളിൽ അധികവും എൻ.ഡി.എക്ക് അനുകൂലമായ റിസൾട്ടായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെ ചോദ്യം ചെയ്താണ് എ.എ.പി രംഗത്ത് വന്നത്. ഡൽഹിയിൽ നിന്നും ആം ആദ്മിക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെ പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ, ഡൽഹി സീറ്റുകള്‍ ബി.ജെ.പി തൂത്തുവാരുമെന്നും പറയുന്നു.

വോട്ടെണ്ണുമ്പോൾ, ഇ.വി.എമ്മും വിവിപാറ്റും തമ്മിൽ വ്യത്യാസം കണ്ടാൽ‌ പൊതുതെരഞ്ഞുടുപ്പ് തന്നെ റദ്ദ് ചെയ്യണമെന്നാണ് സഞ്ജയ് സിങ് പറഞ്ഞത്. ഡൽഹിയുൾപ്പടെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി ജയിക്കുമെന്ന് എന്തടിസ്ഥാനത്തിലാണ് പ്രവചിക്കാൻ കഴിയുന്നതെന്നും, പൊരുത്തക്കേട് കണ്ടാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ എല്ലാ പ്രതിപക്ഷ പാർട്ടികളും യോജിച്ച് നിന്ന് ആവശ്യപ്പെടണമെന്നും സിങ് പറഞ്ഞു.

നേരത്തെ, എക്സിറ്റ് പോൾ ഗൂഡാലോചനയാണെന്നും, ഗൂഡാലോചനക്കെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിച്ച് നിന്ന് പോരാടണമെന്നും മമതാ ബാനർജി പറഞ്ഞു.