LiveTV

Live

National

തെര. കമ്മീഷന്‍ തര്‍ക്കം അയയുന്നു; ലവാസ യോഗത്തില്‍ പങ്കെടുക്കും

നരേന്ദ്രമോദിക്കും അമിത്ഷാക്കും ക്ലീന്‍ ചീറ്റ് നല്‍കിയ പല കേസുകളിലും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളോട് അശോക് ലവാസ വിയോജിച്ചിരുന്നു

തെര. കമ്മീഷന്‍ തര്‍ക്കം അയയുന്നു; ലവാസ യോഗത്തില്‍ പങ്കെടുക്കും

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചൊല്ലി രണ്ടാഴ്ച നീണ്ടുനിന്ന തെരഞ്ഞെ‍ടുപ്പ് കമ്മീഷനിലെ ഭിന്നതക്ക് അയവ് വരുന്നു. പ്രതിഷേധ സൂചകമായി യോഗങ്ങളില്‍ നിന്ന് വിട്ട് നിന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ക്ലീന്‍ ചീറ്റ് ഉത്തരവുകളില്‍ ലവാസയുടെ വിയോജിപ്പ് ഉൾപ്പെടുത്താതടക്കമുള്ള വിഷയങ്ങള്‍ നാളെ പരിഗണനക്ക് വരും.

നരേന്ദ്രമോദിക്കും അമിത്ഷാക്കും ക്ലീന്‍ ചീറ്റ് നല്‍കിയ പല കേസുകളിലും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളോട് അശോക് ലവാസ വിയോജിച്ചിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കമ്മീഷനിറക്കിയ ഉത്തരവുകളില്‍ അശോക് ലവാസയുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല. ഇതില്‍ കടുത്ത പ്രതിഷേധമാണ് അശോക് ലവാസക്കുണ്ടായിരുന്നത്.

ഉത്തരവുകളില്‍ വിയോജിപ്പ് രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് മെയ് മൂന്നിന് ശേഷമുള്ള കമ്മീഷന്‍ യോഗങ്ങളില്‍ ലവാസ വിട്ടുനിന്നു. ഇതോടെ കമ്മീഷന്‍റെ പല യോഗങ്ങളും മുടങ്ങി. ഇതിനെത്തുടര്‍ന്ന് ലവാസയെ അനുനയിപ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രണ്ട് തവണ കത്തയച്ചു. ലവാസ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക യോഗം വിളിക്കുകയും ചെയ്തു.

ഇതോടെയാണ് അശോക് ലവാസ നിലപാട് മയപ്പെടുത്തിയത്. ഈ യോഗത്തില്‍‍ പങ്കെടുക്കുമെന്ന് അശോക് ലവാസ മീഡിയവണിനോട് പറഞ്ഞു. തൻെറ മുഴുവൻ ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുമെന്നും ലവാസ മീഡിയവണിനോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ടാഴ്ചയിലധികം നീണ്ടുനിന്ന ഭിന്നതക്കാണ് ഇതോടെ അയവുണ്ടായിരിക്കുന്നത്.