LiveTV

Live

National

‘തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിക്കും സംഘത്തിനും അടിയറവ് പറഞ്ഞു’

എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി

‘തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിക്കും സംഘത്തിനും അടിയറവ് പറഞ്ഞു’

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും പൂർത്തിയായിരിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കമ്മീഷനോടുള്ള ഭയവും ബഹുമാനവും നഷ്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിലുടനീളം മോദിക്കും സംഘത്തിനും കൂട്ട് നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് നാടകമുള്‍പ്പെടെ കമ്മിഷന്‍ കണ്ടില്ലെന്ന് നടിച്ചെന്നും രാഹുല്‍ ഗാന്ധി. അതിനിടെ, എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വിറ്ററിൽ കുറിച്ചു. ഇത്തരം നുണപ്രചാരങ്ങളിലൂടെ ഇ.വി.എമ്മുകളില്‍ കൃത്രിമത്വം നടത്താനുള്ള പദ്ധതിയാണ് ബി.ജെ.പി ആവിഷ്കരിക്കുന്നത്.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ധീരമായി ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞ മമത, എല്ലാവര്‍ക്കും ഒരുമിച്ച് യുദ്ദം ചെയ്യാമെന്നും ട്വീറ്റ് ചെയ്തു.