LiveTV

Live

National

‘തനിക്കായി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, മാധ്യമങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു’; ധ്യാനം കഴിഞ്ഞ് തെരഞ്ഞെടുപ്പ് ദിനം പുറത്തിറങ്ങി മോദി

‘തനിക്കായി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, മാധ്യമങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു’; ധ്യാനം കഴിഞ്ഞ് തെരഞ്ഞെടുപ്പ് ദിനം പുറത്തിറങ്ങി മോദി

കേദാര്‍നാഥിലെ ഒരു ദിവസത്തെ ‘ധ്യാനം’ കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുഹയില്‍ നിന്നും പുറത്തിറങ്ങി. ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും കേദാര്‍നാഥിലെ വികസനം പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കായി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ ശാന്തിയും സമാധാനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ആഹോരാത്രം പണിയെടുക്കുന്ന മാധ്യമങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചെന്ന് മോദി അവകാശപ്പെട്ടു.

ഇന്നലെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം കേദാര്‍നാഥിലെ ഗുഹയില്‍ രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുകയാണെന്നാണ് അവകാശപ്പെട്ടത്. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലനില്‍ക്കേ മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം വോട്ട് ലക്ഷ്യമിട്ടാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. മോദിയുടെ സന്ദര്‍ശനത്തിലെ രാഷ്ട്രീയം തിരിച്ചറിയാതെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നോക്കി നില്‍ക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികളെല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരികയും ചെയ്തിരുന്നു.

രാജ്യം അവസാനഘട്ട വോട്ടെടുപ്പ് നടപടികളിലേക്ക് മുന്നിട്ടിറങ്ങുന്ന സന്ദര്‍ഭം മോദി കേദാര്‍നാഥില്‍ പോയി ധ്യാനത്തിലിരുന്നതും ഗുഹയില്‍ നിന്നിറങ്ങി മാധ്യമങ്ങളെ കണ്ടതും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്.