LiveTV

Live

National

പഞ്ചാബില്‍ കര്‍ഷകപ്രശ്നം ഉയര്‍ത്തി കോണ്‍ഗ്രസ്

അഞ്ച് ലക്ഷത്തി എണ്‍പതിനായിരം കര്‍ഷകരുടെ കടം എഴുതി തള്ളിയെന്നാണ് അമരീന്ദര്‍സിങ് സര്‍ക്കാരിന്റെ അവകാശവാദം.

 പഞ്ചാബില്‍ കര്‍ഷകപ്രശ്നം ഉയര്‍ത്തി കോണ്‍ഗ്രസ്

പഞ്ചാബിലെ പതിമൂന്ന് ലോക്സഭാ മണ്ഡലങ്ങളും ഇന്ന് ജനവിധി തേടുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകരുടെ വോട്ട് നിര്‍ണ്ണായകമാകും. അഞ്ച് ലക്ഷത്തി എണ്‍പതിനായിരം കര്‍ഷകരുടെ കടം എഴുതി തള്ളിയെന്നാണ് അമരീന്ദര്‍സിങ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ കാര്‍ഷിക കടം എഴുതി തള്ളല്‍ പരാജയമാണെന്നാണ് പ്രചാരണത്തിലുടനീളം ആകാലിദളും ബിജെപിയും പറയുന്നത്.

മോദി സര്‍ക്കാരിനെതിരെ മറ്റെല്ലാ സംസ്ഥാനത്തും കര്‍ഷകരുടെ പ്രശ്നം ചര്‍ച്ചയാക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസിന് വലിയ രീതിയല്‍ അതിന് സാധിച്ചിരുന്നില്ല. എന്നാല്‍ പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദ് സിങ് സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതി തള്ളിയതും മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളുമാണ് കോണ്‍ഗ്രസ് പൂര്‍ണ്ണമായും ചര്‍ച്ചയാക്കുന്നത്. ദേശീയത ചര്‍ച്ചയാക്കുന്നതിനൊപ്പം തന്നെ പഞ്ചാബില്‍ എന്‍.ഡി.എയും കര്‍ഷക പ്രശ്നങ്ങളും പ്രചരണത്തില്‍ ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തി എണ്‍പതിനായിരം കര്‍ഷകരുടെ കടം എഴുതി തള്ളിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസിന് ഇതുകൊണ്ടെല്ലാം തന്നെ എട്ട് മണ്ഡലങ്ങളിലെങ്കിലും മേല്‍ക്കൈ ഉണ്ട് താനും പഞ്ചാബിലെ തെരഞ്ഞെുടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്രാക്ടറോടിച്ചതെല്ലാം കര്‍ഷകപ്രശ്നങ്ങള്‍ക്ക് തങ്ങള്‍ വലിയ പ്രധാന്യം നല്‍കുന്നുവെന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗം കൂടിയായിരുന്നു.