LiveTV

Live

National

പ്രഗ്യാ സിംഗിനെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പ്രഗ്യാ സിംഗിനെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പ്രഗ്യാ സിംഗിനെ ബി.ജെ.പിയില്‍ നിന്നും പുറത്താക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വേട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. ഗാന്ധി ഘാതകനായ നാഥൂറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രഗ്യാസിംഗിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിനോടുനുബന്ധിച്ച റോഡ് ഷോയിലായിരുന്നു പ്രഗ്യാ സിംഗിന്റെ വിവാദ പരാമര്‍ശം.

നാഥൂറാം വിനായക് ഗോഡ്സെ ദേശഭക്തനാണ്, അത് ഇനിയും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ ഒന്ന് സ്വന്തത്തിലേക്ക് നോക്കുന്നത് നന്നാവും, അവര്‍ക്കുള്ള മറുപടി ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നായിരുന്നു പ്രഗ്യാ സിംഗ് പറഞ്ഞത്.