LiveTV

Live

National

വോട്ടെണ്ണലിന് മുമ്പ് തന്നെ ആർ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചക്കൊരുങ്ങി മോദി

തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച. നിലവിൽ കേദാർനാഥിലാണ് മോദി. 

 വോട്ടെണ്ണലിന് മുമ്പ് തന്നെ ആർ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചക്കൊരുങ്ങി മോദി

വോട്ടെണ്ണലിന് മുമ്പ് തന്നെ ആർ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച. നിലവിൽ കേദാർനാഥിലാണ് മോദി.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഇന്നലെ കേദാർനാഥിലെത്തിയത്.ഇന്ന് കൂടി അവിടെ ചെലവഴിച്ച ശേഷം നാളെ നാഗ്പൂരിലെ ആർ.എസ്.എസ് കാര്യാലയത്തിലെത്തി പാർട്ടി തലവൻ മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്‍.ഡി.എക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ മോദിയെ തഴഞ്ഞ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പൊതുസമ്മതനെ കണ്ടെത്താൻ ആർ.എസ്.എസ് ശ്രമിച്ചേക്കുമെന്ന സൂചനയുണ്ട്. സംഘടനയുടെ മുകളിലേക്ക് മോദി വളരാൻ ശ്രമിക്കുന്നുവെന്ന തോന്നൽ ആർ എസ് എസ്സിനുമുണ്ട്. ഇരുവർക്കുമിടയിൽ മഞ്ഞുരുക്കത്തിനും പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമാണ് കൂടിക്കാഴ്ച. നാല് വർഷത്തിനിടെ ആദ്യമായാണ് മോദി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാഗ്പൂരെത്തിയപ്പോഴും മോദി ആർ.എസ്.എസ് ഓഫീസിലെത്തിയിരുന്നില്ല.