LiveTV

Live

National

‘മോദിയുടെ കേദാര്‍നാഥ് യാത്ര പെരുമാറ്റച്ചട്ട ലംഘനം’; തൃണമൂല്‍ തെര.കമ്മീഷന് പരാതി നല്‍കി

ക്ഷേത്ര സന്ദര്‍ശനത്തിന്റെയും ധ്യാനത്തിന്റെയും ദൃശ്യങ്ങള്‍ക്ക് വലിയ പ്രചാരണം ലഭിച്ചിരുന്നു

‘മോദിയുടെ കേദാര്‍നാഥ് യാത്ര പെരുമാറ്റച്ചട്ട ലംഘനം’; തൃണമൂല്‍ തെര.കമ്മീഷന് പരാതി നല്‍കി

നിശബ്ദ പ്രചാരണ സമയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്ര വിവാദമാവുന്നു. യാത്ര പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കേദാര്‍നാഥ്, ബദ്രിനാഥ് യാത്രകള്‍ക്ക് ശേഷം നരേന്ദ്രമോദി നാളെ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെ പരസ്യ പ്രചാരണം അവസാനിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനം. ക്ഷേത്ര സന്ദര്‍ശനത്തിന്റെയും ധ്യാനത്തിന്റെയും ദൃശ്യങ്ങള്‍ക്ക് വലിയ പ്രചാരണം ലഭിക്കുകയും ചെയ്തു. വോട്ടെടുപ്പ് ദിനമായ ഇന്നും പ്രധാനമന്ത്രിയുടെ യാത്രയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. കേദാര്‍നാഥിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മോദി മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു

ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ബോധപൂര്‍വവും അധാര്‍മ്മികവുമായ നീക്കമാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തൃണമൂല്‍ ആരോപിക്കുന്നു. വിഷയത്തില്‍ അടിയന്തര നടപടയാവശ്യപ്പെട്ടാണ് തൃണമൂലിന്റെ പരാതി. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം നാളെയോടെയാണ് മോദി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തി സംഘടന തലവന്‍ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തുക.

എന്‍.ഡി.എക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മോദിയെ തഴഞ്ഞ് പൊതുസമ്മതനായ ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് ആര്‍.എസ്.എസ് പരിഗണിച്ചേക്കുമെന്ന ആശങ്കയിലാണ് മോദിയുടെ അടിയന്തര കൂടിക്കാഴ്ച. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് മോദി ആര്‍.എസ്.എസ് ആസ്ഥാനത്തെത്തുന്നത്.