LiveTV

Live

National

അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിധിയെഴുതുന്നത് 59 മണ്ഡലങ്ങള്‍ 

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തീവാരി, പവന്‍ കുമാര്‍ ബന്‍സാല്‍ എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

 അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിധിയെഴുതുന്നത് 59 മണ്ഡലങ്ങള്‍ 

പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഛണ്ഡീഗഡിലുമുള്‍പ്പെടെ 59 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തീവാരി, പവന്‍ കുമാര്‍ ബന്‍സാല്‍ എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍. പശ്ചിമ ബംഗാളിലെ മധുരാപൂരില്‍ പോളിങ് ബൂത്തിന് നേരെ ബേംബേറുണ്ടായി. ബസിര്‍ഹത്തില്‍ വോട്ടെടുപ്പിനിടെ ബി.ജെ.പി - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.

അതേസമയം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഒഴിവുള്ള നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും ഭരണകക്ഷികൾക്ക് നിർണായകമാണ് ഉപതെരഞ്ഞെടുപ്പുകൾ. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെ സംബന്ധിച്ച് സർക്കാറിന് നിലനിൽക്കണമെങ്കിൽ ഭൂരിഭാഗം സീറ്റുകളിലും വിജയിക്കണം.