LiveTV

Live

National

പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍

പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍

പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറിന്റെ ട്വീറ്റ്. ‘എത്രയും പ്രിയപ്പെട്ട ഭോപ്പാലിലെ വോട്ടര്‍മാരെ, മറ്റൊരു ഗ്യാസ് ദുരന്തത്തില്‍ നിന്നും നിങ്ങളുടെ നഗരത്തെ രക്ഷിക്കാനുള്ള സമയമാണിത്’; ഫര്‍ഹാന്‍ അക്തര്‍ കുറിച്ചു. പ്രഗ്യാ സിംഗിനോടും ഗോഡ്സെയോടും നോ പറയുക, മഹാത്മാ ഗാന്ധിയെ ഓര്‍മ്മിക്കുക, വെറുപ്പിന് മുകളില്‍ സ്നേഹം തെരഞ്ഞെടുക്കുക എന്നീ ഹാഷ് ടാഗുകളോടെയാണ് ഫര്‍ഹാന്‍ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതെ സമയം ഫര്‍ഹാന്‍ അക്തറിന്റെ പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രഗ്യാ സിംഗിന് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ ഭോപ്പാലില്‍ കഴിഞ്ഞ മെയ് 12ന് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതാണ്. ആറാം ഘട്ടത്തിലായിരുന്നു ഭോപ്പാലടങ്ങുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അരങ്ങേറിയിരുന്നത്.

താരത്തിന്റെ ട്വീറ്റില്‍ ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തെ പരിഹസിക്കാനായി ഉപയോഗിച്ചതിനെതിരെയും വിമര്‍ശനമുണ്ട്. താരത്തിന്റെ ബോപ്പാല്‍ ദുരന്ത പരമാര്‍ശം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സഹായിക്കാനാണെങ്കില്‍ അത് തിരിഞ്ഞു കുത്താനെ വഴിയുള്ളുവെന്നും ട്വിറ്ററില്‍ പരക്കെ വിമര്‍ശനമുണ്ട്.

ഫര്‍ഹാന്‍ അക്തറിന്റെ കുടുംബം ഇതിന് മുമ്പും രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപ്പെടുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫര്‍ഹാന്റെ പിതാവ് ജാവേദ് അക്തറും ശബാന ആസ്മിയും കനയ്യ കുമാറിന് വേണ്ടി ബെഗുസാരെയില്‍ പ്രചരണത്തിനിറങ്ങിയിരുന്നു. കോണ്‍ഗ്രസിന്റെ ഭോപ്പാല്‍ സ്ഥാനാര്‍ഥി ദിഗ് വിജയ് സിംഗും കനയ്യയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.