LiveTV

Live

National

അവസാന അങ്കം; ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷം

അവസാന അങ്കം; ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷം

പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘര്‍ഷം ആരംഭിച്ചത്. യു.പിയിലെ ചന്ദൌലിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പണം നല്‍കി നിര്‍ബന്ധപൂര്‍വം വിരലില്‍ മഷി പുരട്ടിയതായി വോട്ടര്‍മാരില്‍ ചിലര്‍ ആരോപിച്ചു.

കഴിഞ്ഞ എല്ലാ ഘട്ടങ്ങളിലും അക്രമം അരങ്ങേറിയ ബംഗാളില്‍ ഇത്തവണയും വ്യപാക സംഘര്‍ഷം നടന്നു. ജാദവ് പൂരില്‍ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തതായി ബി.ജെ.പി ആരോപിച്ചു. മഥുരാപൂരിലെ രാജ്ഘട്ടില്‍ ബോംബേറ് ഉണ്ടായി. മധ്യപ്രദശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളാണ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.

അതിനിടെ, ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലുമായി 59 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി എഴുതുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി ഹര്‍സീമൃത് കൌര്‍, നടന്‍ സണ്ണി ഡിയോള്‍, അടക്കമുള്ലവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

ഉത്തര്‍പ്രദേശില്‍ 13 സീറ്റുകളും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയുടെ തൊട്ടടുത്തുള്ള മണ്ഡലമായ ചന്ദൌലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കി നിര്‍ബന്ധപൂര്‍വം വിരലില്‍ മഷി പുരട്ടിയതായി വോട്ടര്‍മാരില്‍ ചിലര്‍ ആരോപിച്ചു. വോട്ട് ചെയ്യാനായി ബൂത്തിലേക്ക് വരണ്ടെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായും വോട്ടര്‍മാര്‍ പറഞ്ഞു.