LiveTV

Live

National

മെസി ഗോളടിക്കും പോലെ സി.പി.എം ജയിക്കുമെന്ന് യെച്ചൂരി

ബി.ജെ.പിയും തൃണമൂലും തമ്മിലാണ് ബംഗാളിൽ മത്സരം എന്ന പ്രചാരണമാണ് നടക്കുന്നത്

മെസി ഗോളടിക്കും പോലെ സി.പി.എം ജയിക്കുമെന്ന് യെച്ചൂരി

പൊതുതെരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി ശക്തി തെളിയിക്കുമെന്ന വാദം തള്ളി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മിന്നുന്ന തിരിച്ചു വരവ് നടത്തുമെന്ന് പറഞ്ഞ യെച്ചൂരി, ലയണൽ മെസി ഗോൾ സ്കോർ ചെയ്യുന്ന പോലെ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്നും പറഞ്ഞു.

ബംഗാളിൽ ബി.ജെ.പി-ആർ.എസ്.എസിന് നിലമൊരുക്കുന്നത് തൃണൂൽ കോൺഗ്രസ് ആണ്. ബി.ജെ.പിയും തൃണമൂലും തമ്മിലാണ് ബംഗാളിൽ മത്സരം എന്ന പ്രചാരണമാണ് അവർ നടത്തുന്നത്. സി.പി.എമ്മിന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കുകയാണ് തൃണമൂലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ സി.പി.എം, ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്നും, വോട്ട് മറിക്കുമെന്നും ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയതിന് പിന്നാലെയാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ചരിത്രമുള്ള പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഇടതുപക്ഷം മികച്ച വിജയം കെെവരിക്കുമെന്നും യെച്ചൂരി പറഞ്ഞു.