LiveTV

Live

National

ഇന്ത്യയിലെ ലോക്സഭ ഇലക്ഷനിൽ വിക്കിപീഡിയ ആയുധമാകുന്നതെങ്ങനെ?

നരേന്ദ്ര മോദിയെ ഭിന്നിപ്പിന്റെ തലവനായി വിശേഷിപ്പിച്ച ആതിഷ് തസീർ കോൺഗ്രസിന്റെ പബ്ലിക് റിലേഷൻസ് മാനേജർ. 

ഇന്ത്യയിലെ ലോക്സഭ  ഇലക്ഷനിൽ വിക്കിപീഡിയ ആയുധമാകുന്നതെങ്ങനെ?

ലോക്‍സഭ തെരഞ്ഞെടുപ്പിനിടെ തെറ്റായ വിവരങ്ങൾ പുറത്തു വിടാൻ വിക്കിപീഡിയയെ ഒരുപാട് പേർ ആയുധമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു കൊണ്ടുള്ള ആതിഷ് തസീറിന്റെ കവർ സ്റ്റോറി അമേരിക്കൻ ന്യൂസ് മാഗസിനായ 'ടൈം' മാഗസിനിൽ വന്നത് കഴിഞ്ഞയാഴ്ചയാണ്. ലേഖനം പ്രസിദ്ധീകരിച്ചയുടനെ, തസീറിന്റെ വിക്കിപീഡിയ പേജിലെ വിവരങ്ങൾ തിരുത്തലുകൾ വരുത്തുകയും ആതിഷ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പബ്ലിക് റിലേഷൻസ് മാനേജറാണെന്ന തെറ്റായ വിവരം വിക്കിപീഡിയയിൽ ഒരാൾ ചേർത്തതായി കാണുകയുണ്ടായി. ആൾട്ട് ന്യൂസിന്റെ ഫാക്ട് ചെക്ക് ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

വാരണാസിയിലെ ബ്രാഹ്മണരെ കുറിച്ചുള്ള തസീറിന്റെ പുതിയ പുസ്തകം ഹിന്ദുക്കളെ വിഭജിപ്പിക്കുന്നതാണെന്നും തസീറിനെ കുറിച്ച് തെറ്റായി വിവരങ്ങൾ എഴുതി ചേർത്ത യൂസർ തന്നെ പേജിൽ തിരുത്തൽ വരുത്തി. തെറ്റായ വിവരങ്ങൾ എഴുതി ചേർത്ത പേജിന്റെ സ്ക്രീൻഷോട്ടുകൾ വലതുപക്ഷ കക്ഷികൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിപ്പിക്കുകയുണ്ടായി.

രാഷ്ട്രീയപരമായ ഇത്തരത്തിലുള്ള എഡിറ്റ് യുദ്ധങ്ങൾ പുതിയ കാര്യമല്ല. ഉദാഹരണത്തിന്, തസീറിന്റെ പേജ് വിദ്വേഷത്തോടെ എഡിറ്റ് ചെയ്ത യൂസർ 6 ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ - പാക് അതിർത്തിയിലുള്ള സൈനിക ഓപ്പറേഷനുകളെ കുറിച്ചുള്ള പേജ് തിരുത്തുകയുണ്ടായി. ഇന്ത്യൻ സൈനികർ പാകിസ്ഥാൻ സൈനികരുടെ മൃതശരീരം വികൃതമാക്കിയത് സംബന്ധിച്ച ലേഖനത്തിലെ ഒരു ഭാഗം നീക്കം ചെയ്യുകയും ചെയ്തിരുന്നു.

“വിക്കിപീഡിയ തെറ്റായ വിവരങ്ങളുടെ സ്രോതസ്സായി മാറിയിരിക്കുന്നു." ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക്‌ സിൻഹ പറഞ്ഞു. വിധ്വേഷമുളവാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ നടത്തിയ ശേഷം ഉടൻ തന്നെ പേജിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തു വെക്കുക എന്നതാണ് ഇത്തരക്കാരുടെ പ്രവർത്തന രീതി. ഇങ്ങനെ ചെയ്യുന്നതിലൂടെ തെറ്റായ വിവരങ്ങൾ എഡിറ്റ് ചെയ്തു ചേർത്തത് പൂർവസ്ഥിതിയിലാക്കിയാലും അത്തരം വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നു ഉറപ്പ് വരുത്താൻ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു.

എഡിറ്റ് യുദ്ധങ്ങളും സോക്ക് പപ്പറ്റുകളും

ആൾട്ട് ന്യൂസിന്റെ വിക്കിപീഡിയ പേജ് പല തവണ ഇത്തരത്തിലുള്ള എഡിറ്റുകൾക്ക് വിധേയമായിട്ടുണ്ട്. ഒരിക്കൽ ആൾട്ട് ന്യൂസിന്റെ വിക്കിപീഡിയ പേജിൽ ആദിത്യമേനോൻ എന്ന യൂസർ വെബ്സൈറ്റിനെ താഴ്ത്തികെട്ടുന്നതും തെറ്റായതുമായ വിവരങ്ങൾ ചേർക്കുന്നതിനായി എഡിറ്റുകളുടെ ഒരു പരമ്പര തന്നെ നടത്തുകയുണ്ടായി. മുസ്ലിം വലതു പക്ഷ വെബ്സൈറ്റ് ആണെന്ന തരത്തിലുള്ള വിവരങ്ങളടക്കം അതിലുണ്ടായിരുന്നു. വെബ്സൈറ്റിനെ കുറിച്ച പേജ് തന്നെ ഡിലീറ്റ് ചെയ്യാൻ ശ്രമം നടന്നു. എന്നാൽ പിന്നീട് മേൽ സൂചിപ്പിച്ച ആദിത്യ മേനോൻ എന്ന യൂസർ ഒരു സിംഗിൾ എഡിറ്ററുടെ അജണ്ട നടപ്പിലാക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട മൾട്ടിപ്പിൾ അക്കൗണ്ടുകളായ സോക്ക് പപ്പറ്റാണെന്നു തെളിഞ്ഞു. സോക്ക് പപ്പറ്റ് അക്കൗണ്ടുകളുടെ ഉപയോഗം വിക്കിപീഡിയ നിയമങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ലോക്സഭ  ഇലക്ഷനിൽ വിക്കിപീഡിയ ആയുധമാകുന്നതെങ്ങനെ?

സോക്ക് പപ്പറ്റുകളെ ഉപയോഗപ്പെടുത്തുന്നു എന്ന് സംശയിക്കുന്ന എഡിറ്റർമാരെ കണ്ടെത്താൻ വിക്കിപീഡിയ ചില ഉപകരണങ്ങളും പ്രക്രിയകളും അന്വേഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ആൾട്ട് ന്യൂസിന്റെ വിക്കിപീഡിയ പേജ് നശിപ്പിക്കാൻ ശ്രമിച്ച ആദിത്യ മേനോൻ22വിനെ കുറിച്ചും ഒപ്പം ഇത്തരത്തിലുള്ള മറ്റു യൂസേഴ്സിനെ കുറിച്ചുമുള്ള അന്വേഷണ റിപ്പോർട്ട് വിക്കിപീഡിയ പ്രസിദ്ധീകരിക്കുകയുണ്ടായി. ആരോപണങ്ങൾ സ്ഥിരീകരിക്കുകയും അത്തരം യൂസർമാരെ ഒഴിവാക്കുകയും ചെയ്തു.

നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള പേജുകൾ അടക്കം ഇന്ത്യയുമായി ബന്ധപ്പെട്ട പേജുകൾ എഡിറ്റ് ചെയ്യുന്ന സോക്ക് പപ്പറ്റ് അക്കൗണ്ടുകൾ സംബന്ധിച്ച് അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള പല പേജുകളും വലിയ തോതിൽ എഡിറ്റ് യുദ്ധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഒരു ഉദാഹരണത്തിന് ഇന്ത്യൻ ഇലക്ഷനുമായി ബന്ധപ്പെട്ട ലേഖനത്തിന്റെ ടോക്ക് പേജിൽ സീനിയറായ എഡിറ്റർ മറ്റു എഡിറ്റർമാരോട് പരസ്പരമുള്ള പോർവിളി നിർത്താനും എഴുത്തുകളിൽ നിക്ഷ്പക്ഷമായ പദങ്ങൾ ഉപയോഗിക്കാനും നിർദ്ദേശിച്ചത് കാണാം. "നിങ്ങളുടെ എഡിറ്റുകൾ ബി.ജെ.പി അനുകൂലവും കോൺഗ്രസ് വിരുദ്ധവുമാണ് " എന്നാണ് ഒരു എഡിറ്റർ മറ്റൊരാളെ ശാസിച്ചിരിക്കുന്നത് .

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായ റഫാൽ ഇടപാട് വിവാദങ്ങളുടെ ചില പേജുകളും, മുസ്‍ലിം വിരുദ്ധ തീവ്രവാദ സ്ഫോടനങ്ങളിൽ ആരോപിക്കപ്പെട്ട ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞാസിങ് താക്കൂറിനെ കുറിച്ചുള്ള പേജുകളുടെയും മുകളിൽ "ഈ ലേഖനത്തിന്റെ നിഷ്പക്ഷത പരിശോധിക്കേണ്ടതാണ്" എന്ന് എഴുതി വെച്ചിട്ടുണ്ട്.

ഗറില്ലാ എഡിറ്റർമാർ

ഇലക്ഷനിൽ മത്സരിക്കാൻ ടിക്കറ്റ് കിട്ടുന്നത് വരെ അത്രയേറെ ശ്രദ്ധിക്കപ്പെടാതെ കിടന്ന പേജായതിനാലാവണം താക്കൂറിന്റെ പേജ് വിക്കിപീഡിയയിൽ വിവാദത്തിനു വിധേയമായത്. "ഒരു വിഷയം വിവാദമായെന്നു തിരിച്ചറിയാൻ വിക്കിപീഡിയക്ക് അൽപ്പം സമയമെടുക്കും. ഒരു പേജിൽ അനാവശ്യമായ തിരുത്തലുകൾ വരുന്നില്ല എന്നും വിശ്വാസ്യ യോഗ്യരല്ലാത്ത ആളുകൾക്ക് പേജ് എഡിറ്റ് ചെയ്യാൻ കഴിയുന്നില്ല എന്നും നമ്മൾ ഉറപ്പ് വരുത്തേണ്ടതുണ്ട് " വിക്കിപീഡിയയിൽ എഡിറ്ററായ വിജയ് കിഷോർ വൈദ്യനാഥൻ ക്വാർട്സിനോട് പറഞ്ഞു.

“വളരെ സജീവമായ വായനക്കാരുള്ള പേജുകളെ ലോകത്തെങ്ങുമുള്ള എഡിറ്റർമാർ തങ്ങളുടെ വാച്ച്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ തന്നെ അവയിലുണ്ടാകുന്ന ഓരോ അപ്ഡേഷനുകളെ കുറിച്ചും അവരിലോരോരുത്തർക്കും നോട്ടിഫിക്കേഷനുണ്ടാകും. അത് കൊണ്ട് തന്നെ അത്തരം പേജുകളിൽ എന്തെങ്കിലും തെറ്റായ വിവരങ്ങൾ ചേർക്കപ്പെട്ടാലും അത് അധിക നേരം നിലനിൽക്കില്ല. ഇന്ത്യയുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജുകളുടെ പൊതുവായതും പ്രാദേശിക ഭാഷകളുടെ വിശേഷിച്ചുമുള്ള പ്രശ്നം, ഇവയെ കുറച്ചു എഡിറ്റർമാർ മാത്രമേ നിരീക്ഷിക്കുന്നുള്ളൂ എന്നതാണ്." വൈദ്യ നാഥൻ പറഞ്ഞു

"നിങ്ങൾ വിക്കിപീഡിയയിലെ ഒരു ഹിന്ദി പേജും ഇംഗ്ലീഷ് പേജും എടുത്ത് നോക്കുക നിങ്ങൾക്ക് ധാരാളം വ്യത്യാസങ്ങൾ കാണാൻ സാധിക്കും” ഉദാഹരണത്തിന്, ഇംഗ്ലീഷ് പേജിൽ വിവാദങ്ങളെക്കുറിച്ച് ഒരു വിഭാഗം എപ്പോഴും കാണാവുന്നതാണ്, എന്നാൽ ഈ ഭാഗം ഹിന്ദി പേജുകളിൽ കാണാൻ സാധിക്കുകയില്ല. ഉദാഹരണത്തിന് പ്രഗ്യാ സിംഗ് താക്കൂറിനെ കുറിച്ചുള്ള ഹിന്ദി പേജിലെ ഭൂരിഭാഗം വിവരങ്ങളും ഇംഗ്ലീഷ് പേജിൽ നിന്നുള്ള പദാനുപദ വിവർത്തനമാണ്. മാത്രവുമല്ല താൻ പോലീസ്‌ കസ്റ്റഡിയിൽ പീഡനത്തിനിരയായെന്ന ഠാക്കൂറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്‌ എന്ന് തെളിയിക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണത്തെ കുറിച്ച വിവരങ്ങൾ വിക്കിപീഡിയ ഹിന്ദി പേജിൽ കാണാൻ സാധിക്കുകയില്ല.

ഇന്ത്യയിലെ ലോക്സഭ  ഇലക്ഷനിൽ വിക്കിപീഡിയ ആയുധമാകുന്നതെങ്ങനെ?

വിക്കിപീഡിയയിലെ പക്ഷപാതപൂർണമായ എഡിറ്റിങ്ങിനെയും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ എഴുതിച്ചേർക്കുന്നതിനെയും ചെറുക്കുന്നതിനായ് പണിയെടുക്കുന്ന പ്രൊജക്ടിന്റെ ഭാഗമാണ് വൈദ്യനാഥൻ. നിലവിൽ ഇന്ത്യയിൽ നിന്ന് ഈ പ്രൊജക്ടിന്റെ ഭാഗമായ രണ്ടു പേരിൽ ഒരാളാണ് അദ്ദേഹം.

കാലിഫോര്‍ണിയ സ്വദേശിയായ റിട്ടയേർഡ് ഫോട്ടോഗ്രഫർ സൂസൻ ഗെർബിക്ക് ആണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. വിക്കിപീഡിയ പേജുകൾ മുമ്പത്തേക്കാൾ ഏറെ പ്രാധാന്യമുള്ള കാലമാണ് ഇന്ന് എന്നാണു സൂസൻ ബെർകിന്റെ അഭിപ്രായം. "കാരണം ആളുകൾക്ക് വിക്കിപീഡിയയിലുള്ള വിവരങ്ങൾ ഫേസ്‌ബുക്ക്, ബ്ലോഗ്ഗര്‍മാരും മറ്റും വഴി ലഭിക്കുന്നുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കുന്നില്ല. പലയാളുകളും ഇതിലെ വിവരങ്ങൾ വായിച്ചു അവ തത്തയെപ്പോലെ ആവര്‍ത്തിച്ചു പറയുന്ന അവസ്ഥയുണ്ടാവുന്നുണ്ട് " അവർ കൂട്ടി ചേർത്തു.

കടപ്പാട്: ക്വാര്‍ട്ട്‍സ്‍