LiveTV

Live

National

പതിവ് തെറ്റിച്ചില്ല; വാര്‍ത്താ സമ്മേളനം ആഘോഷമാക്കി ‘ദ ടെലഗ്രാഫ്’

2014 മെയ് 26ന് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ പത്ര സമ്മേളനം എന്ന തലക്കെട്ടോടെയാണ് പത്രം പുറത്തിറങ്ങിയത്

പതിവ് തെറ്റിച്ചില്ല; വാര്‍ത്താ സമ്മേളനം ആഘോഷമാക്കി ‘ദ ടെലഗ്രാഫ്’

പതിവ് തെറ്റിച്ചില്ല. പ്രധാനമന്ത്രിയുടെ ആദ്യ വാർത്താ സമ്മേളനത്തെ തേച്ചൊട്ടിച്ച് ദ ടെലഗ്രാഫ് പത്രം. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മോദി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാർട്ടി അധ്യക്ഷൻ അമിത് ഷായെ കൊണ്ട് സംസാരിപ്പിച്ചതും ചോദ്യങ്ങളിൽ നിന്നും വഴുതി മാറി നിന്നതിനേയുമാണ് പത്രം പരിഹസിച്ചത്.

പതിവ് തെറ്റിച്ചില്ല; വാര്‍ത്താ സമ്മേളനം ആഘോഷമാക്കി ‘ദ ടെലഗ്രാഫ്’

നിശബ്ദതയുടെ ‘നോ ഹോണ്‍’ ചിഹ്നം തലക്കെട്ടായാണ് പത്രം വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചുവടെ 2014 മെയ് 26ന് പ്രധാനമന്ത്രിയായി 1,817 ദിവസങ്ങൾക്ക് ശേഷം നടന്ന മോദിയുടെ ആദ്യ പത്ര സമ്മേളനത്തിലെ പ്രസക്തമായ ഭാഗങ്ങൾ എന്ന പേരിൽ, ഇടവിട്ട നേരങ്ങളിലുള്ള മോദിയുടെ ‘പ്രസക്ത ഭാവങ്ങളും’ കൂടെ ചേർത്തിട്ടുണ്ട്. 52ാം മിനിറ്റിൽ എല്ലാവർക്കും വളരെ നന്ദി എന്ന് പറഞ്ഞ് മോദിയും അമിത് ഷായും വാർത്താ സമ്മേളനം അവസാനിപ്പിച്ചു എന്നും പത്രം ഒടുവിലായി കുറിച്ചു.

https://epaper.telegraphindia.com/#

എന്നാൽ ഭാവിയിൽ പ്രധാനമന്ത്രി ഏതെങ്കിലും പത്ര സമ്മേളനത്തിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് മറുപടി പറയുകയാണങ്കിൽ അത് രേഖപ്പെടുത്താനായി ദ ടെലഗ്രാഫ് സ്ഥലം ഒഴിച്ചിടുന്നു എന്ന പേരിൽ താഴെ ഒരു ബ്ലങ്ക് കോളവും പത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.