LiveTV

Live

National

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമാകുന്നു

മോദിക്കും അമിത് ഷാക്കും തുടർച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ‍ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമാകുന്നു

നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരായ പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ ക്ലീന്‍ചിറ്റ് നല്‍കിയ തീരുമാനത്തോട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ നേരത്തെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വിയോജനം അന്തിമ ഉത്തരവില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് യോഗങ്ങള്‍ ബഹിഷ്‌കരിച്ചത്. വിയോജനം ഉള്‍പ്പെടുത്തണമെന്ന് കാട്ടി മൂന്ന് തവണ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറക്ക് കത്തയച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമാകുന്നു

മെയ് മൂന്നിനാണ് ലവാസ അവസാനമായി യോഗത്തില്‍ പങ്കെടുത്തത്. മോദിക്കെതിരായ പരാതിയില്‍ ഒടുവിലെ ഉത്തരവും ഈ യോഗത്തിലാണുണ്ടായത്. പെരുമാറ്റച്ചട്ടലംഘന പരാതികള്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് കമ്മിഷന്റെ വിവേചനാധികാരപ്രകാരമാണെന്നും വിയോജിപ്പ് ഉത്തരവില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നുമുള്ള മറുപടിയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ലവാസക്ക് നല്‍കിയത്.

അശോക് ലവാസ
അശോക് ലവാസ

കമ്മീഷന്‍ അംഗത്തിന്റെ പ്രതിഷേധം വാര്‍ത്തയായതിന് പിന്നാലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രസ്താവനയിറക്കി. കമ്മീഷന്‍ ഒന്നാകെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുകിയിരിക്കെ ഇത്തരം വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുമാണ്. കമ്മീഷനില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ, അത് കമ്മീഷന്റെയുള്ളില്‍ നില്‍ക്കണം. അഭിപ്രായ വ്യത്യാസങ്ങളുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതാണെന്നും സുനില്‍ അറോറ വ്യക്തമാക്കി. കമ്മീഷന്‍ നിഷ്പക്ഷമല്ലെന്ന തങ്ങളുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.