LiveTV

Live

National

തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേർ ക്രിമിനൽ പശ്ചാതലമുള്ളവർ

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 9 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്

തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേർ ക്രിമിനൽ പശ്ചാതലമുള്ളവർ

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഞ്ചിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 19 ശതമാനം പേരും റേപ്പ്, കൊലപാതകം, കിഡ്നാപ്പിംഗ് തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് കേസ് ചാർജ് ചെയ്യപ്പെട്ടവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖ പ്രകാരം വ്യക്തമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേർ ക്രിമിനൽ പശ്ചാതലമുള്ളവർ

ഡൽഹി കേന്ദ്രമായുള്ള ‘അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്’ എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ തോത് വർഷം തോറും കൂടി വരികയാണെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്ത്യൻ നിയമം അനുസരിച്ച് ഏതെങ്കിലും കുറ്റത്തന് ശിക്ഷിക്കപ്പെട്ട്, രണ്ടോ അതിൽ കൂടുതലോ വർഷം തടവിൽ കഴിയുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുണ്ട്. എന്നാൽ കോടതികളിലെ മെല്ലെപ്പോക്ക് കാരണം കേസിൽ പ്രതികളായി പിടികൂടുന്നവർ വർഷങ്ങൾ നീളുന്ന വിചാരണക്ക് വിധേയമാകുന്നതിനാൽ ശിക്ഷിക്കപ്പെടുകയോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമുണ്ടാവുകയോ ചെയ്യുന്നില്ല.‌

തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേർ ക്രിമിനൽ പശ്ചാതലമുള്ളവർ

2009 തെരഞ്ഞെടുപ്പിൽ 15 ശതമാനമായിരുന്ന ‘കുപ്രസിദ്ധ’ സ്ഥാനാർഥികളുടെ എണ്ണം, 2014ൽ എത്തിയപ്പോൾ 17 ശതമായാണ് ഉയർന്നത്. പ്രധാനമന്ത്രി മോദിയുടെ ബി.ജെ.പി ടിക്കറ്റ് നൽകിയ 40 ശതമാനം സ്ഥാനാർഥികളും ക്രിമിനൽ കേസുള്ളവരാണ്. 39 ശതമാനം ക്രിമിനലുകളുമായി മുഖ്യ പ്രതിപക്ഷമായ കോൺ
ഗ്രസുമുണ്ട് തൊട്ട് പിറകെ. എന്നാൽ ചില പ്രാദേശിക പാർട്ടികളുടെ കാര്യത്തിൽ ഇത് 50 ശതമാനത്തിനും മുകളിലാണെന്നാണ് റിപ്പോർട്ടുള്ളത്.

തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേർ ക്രിമിനൽ പശ്ചാതലമുള്ളവർ

സ്ഥാനാർഥികളിൽ 29 ശതമാനം പേർ കോടീശ്വരൻമാരണ്. 900 മില്യൻ വോട്ടർമാരുള്ള രാജ്യത്ത് ജനങ്ങളെ സ്വാധീനിക്കാനായി ഒഴുക്കിയ പണത്തിന്റെയും മദ്യത്തിന്റെയും മറ്റു വസ്തുവഹകളുടെയും മൂല്യം 340 കോടി രൂപയാണ്.

48 ശതമാനം പേർക്ക് മാത്രമാണ് ഡിഗ്രിയുള്ളത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 9 ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. 60 ശതമാനത്തിന് മുകളിലുള്ളവർക്കും 50 വയസ്സിന് താഴെയാണ് പ്രായമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.