LiveTV

Live

National

ഗോഡ്സെ രാജ്യ ദ്രോഹിയായ തീവ്രവാദി തന്നെയല്ലേ..?

ഗാന്ധി അതിജീവിച്ച നാല് കൊലപാതക ശ്രമങ്ങള്‍ ഉള്‍പ്പെടെ അഞ്ച് അക്രമണങ്ങളിലും ഗോഡ്സെയുടെ പങ്ക് പകല്‍ പോലെ വ്യക്തമാണ്. 

ഗോഡ്സെ രാജ്യ ദ്രോഹിയായ തീവ്രവാദി തന്നെയല്ലേ..?

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ അഹിംസ കൊണ്ട് മുട്ടുകുത്തിച്ച, വിഭജനാനന്തര ഇന്ത്യയുടെ മുറിവുകള്‍ക്ക് സ്നേഹം കൊണ്ട് മരുന്നൂട്ടിയ, ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ അഹിംസയുടെ പ്രചാരകന്‍റെ ജീവിതം 1948 ജനുവരി 30 ന് ഹിംസിക്കപ്പെട്ടു. അതെ, നാഥുറാം വിനായക് ഗോഡ്സെ എന്ന ഹിന്ദു തീവ്രവാദി രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഇടനെഞ്ച് നോക്കി നിറയൊഴിച്ചു. രാജ്യം ഇരുട്ടിലായ സമയം. 1949 നവമ്പറില്‍ ഗോഡ്സയെ തൂക്കിലേറ്റി. എന്നാല്‍ എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ രാജ്യപിതാവിനേകാള്‍ ആദ്ധേഹത്തിന്‍റെ ഘാതകനെ ആഘോഷിക്കുകയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കാര്‍. ഗാന്ധി ഘാതകനെ രാജ്യസ്നേഹിയായി ചിത്രീകരിക്കുകയും അയാള്‍ക്ക് വേണ്ടി അമ്പലം പണിയുകയും, ഗാന്ധി വധം പുനരാവിഷ്കരിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഗന്ധിയുടെ കൊലപാതകത്തിലേക്കും കൊലയാളികളുടെ രാഷ്ട്രീയത്തിലേക്കും തിരിഞ്ഞ് നോക്കേണ്ടത് അനിവാര്യമാണ്.

ഗോഡ്സെ രാജ്യ ദ്രോഹിയായ തീവ്രവാദി തന്നെയല്ലേ..?

ഗാന്ധിജിക്ക് നേരെയുള്ള ആദ്യത്തെ കൊലപാതക ശ്രമം ആയിരുന്നില്ല 1948 ല്‍ നടന്നത്. ഇതിന് മുന്‍പ് നാലുതവണ ഗാന്ധിജിക്ക് നേരെ വധ ശ്രമം ഉണ്ടായിട്ടുണ്ട്. ആതില്‍ ആദ്യത്തേതായിരുന്നു 1934 ജൂണ്‍ 25 ന് പൂനെയില്‍ വെച്ച് നടന്ന ബോംബാക്രമണം. പൂനെയില്‍ ഒരു പ്രസംഗത്തിനായി ഭാര്യ കസ്തുര്‍ഭ ഗാന്ധിക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് അക്രമണം നടന്നത്. ഗാന്ധി വിരുദ്ധ ഹിന്ദു തീവ്രവാദികളുടെ ഗാന്ധിക്ക് നേരെയുള്ള ആദ്യത്തെ നേരിട്ടുള്ള അക്രമണമായിരുന്നു അതെന്ന് ഗാന്ധിജിയുടെ സഹായി ആയിരുന്ന പ്യാരിലാല്‍ തന്‍റെ മഹാത്മ ഗാന്ധി അവസാന ഭാഗം എന്ന പുസ്തകത്തില്‍ പറയുന്നു.

ഗോഡ്സെ രാജ്യ ദ്രോഹിയായ തീവ്രവാദി തന്നെയല്ലേ..?

പത്ത് വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷമാണ് അടുത്ത അക്രമണത്തിന് അക്രമികള്‍ കോപ്പുകൂട്ടിയത്. ആഗാഖാനിലെ വസതിയില്‍ തടവിലായിരുന്ന ഗാന്ധി, പുറത്ത് വന്നതിന് ശേഷം 1944 ജൂലൈയിലാണ് രണ്ടാമത്തെ അക്രമം അറങ്ങേറുന്നത്. മലേറിയയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗാന്ധി പൂനക്ക് അടുത്ത് പഞ്ചാഗ്നിയില്‍ വിശ്രമത്തിലായിരുന്നു. ഗാന്ധി താമസിക്കുന്നിടത്തേക്ക് ഇരുപതോളം വരുന്ന അക്രമികള്‍ ഗാന്ധി വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ച് അടുത്തു. സമാധാന ചര്‍ച്ചക്ക് വിളിച്ച ഗാന്ധിയുടെ ക്ഷണം അവരുടെ നേതാവ് നിരസിച്ചു. ആ നേതാവാണ് ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ. പക്ഷെ അന്നത്തെ അക്രമം അവിടം കൊണ്ട് അവസാനിച്ചില്ല. കഠാരയും കൊണ്ട് ഗോഡ്സെ അട്ടഹസിച്ച് കൊണ്ട് ചാടിയടുത്തപ്പോള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ഗാന്ധി രക്ഷപ്പെട്ടത്. ഗോഡ്സെ വെറുമൊരു കൊലയാളി മാത്രമല്ല മറിച്ച് ഗാന്ധി വധം എന്ന ലക്ഷ്യത്തോടെ മാത്രം മുന്നോട്ടുപോയ ഒരു തീവ്രവാദ കൂട്ടത്തിന്‍റെ നേതാവായിരുന്നു എന്നതിന് ഇത് അടിവരയിടുന്നു. ഗാന്ധിവധം പ്രതിജ്ഞ ചെയ്ത് ഇറങ്ങിയവരാണവര്‍ എന്ന് ഗാന്ധിവധം അന്വേഷിച്ച കപൂര്‍ കമ്മീഷനും പറന്നു.

ഗോഡ്സെ രാജ്യ ദ്രോഹിയായ തീവ്രവാദി തന്നെയല്ലേ..?

ഗാന്ധിയും മുഹമ്മദലി ജിന്നയും തമ്മിലുള്ള കൂടിക്കാഴ്ച്ച തടയാന്‍ വേണ്ടി 1944 ല്‍ തന്നെ സെപ്റ്റംമ്പറില്‍ ആയിരുന്നു മൂന്നാമത്തെ ആക്രമണം. ജിന്നയെ കാണരുതെന്ന് പറഞ്ഞ് ഗോഡ്സെ ഗാന്ധിജിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഗാന്ധി സേവാഗ്രാമില്‍ നിന്ന് ബോംബെയിലേക്ക് പോയപ്പോള്‍ ഗോഡ്സെയും കൂട്ടാളികളും ബോംബെയില്‍ ബോംബാക്രമണം നടത്തി. ഗാന്ധി ബോംബെ വിടാതിരിക്കാനായിരുന്നു ഇത്. ഇവിടെ വെച്ചും ഗോഡ്സെ ഗാന്ധിക്ക് നേരെ കത്തിയുമായി ഓടിയടുത്തതായും കപൂര്‍ കമ്മീഷന്‍ രേഖപ്പെടുത്തിയ്ട്ടുണ്ട്.

ഗോഡ്സെ രാജ്യ ദ്രോഹിയായ തീവ്രവാദി തന്നെയല്ലേ..?

1946 ജൂണിലാണ് നാലാമത്തെ ശ്രമം അക്രമികള്‍ നടത്തുന്നത്. അതും ഗാന്ധി സഞ്ചരിക്കുന്ന ട്രെയിനിനു നേരെ ട്രാക്കിലേക്ക് കല്ലുകള്‍ മറിച്ചിട്ട് പാളം തെറ്റിക്കാനായിരുന്നു തീരുമാനം. ഏന്നാല്‍ ലോകോ പൈലറ്റിന്‍റെ സമയോചിത ഇടപെടല്‍ കൊണ്ട് മാത്രം ഗാന്ധി വധിക്കപ്പെട്ടില്ല. എന്നാല്‍ അടുത്ത പരീക്ഷണം അതിജീവികാന്‍ ബാപ്പുവിനായില്ല. 1948 ജനുവരി 20 ന് ഗോഡ്സെയുടെ സംഘത്തിലെ മദന്‍ലാലിനെ അറസ്റ്റ് ചെയ്തിട്ടും ഗോഡ്സയെ പിടികൂടാനായില്ല. ജനുവരി 30 ന് ഗോഡ്സെ തന്‍റെ ദൌത്യം പൂര്‍ത്തിയാക്കി. പിന്നീട് നടന്നത് ചരിത്രമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ സാമുദായിക ഐക്ക്യത്തിനും വേണ്ടി മാത്രം ജീവിച്ച ഒരു നിരുപദ്രവകാരിയായ വൃദ്ധനെ കൊലപ്പെടുത്തിയ ഗോഡ്സെ ഇന്ത്യയില്‍ വര്‍ഗീയത പടര്‍ത്താന്‍ ആഗ്രഹിക്കുന്ന, സ്വാതന്ത്രം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്‍റെ വക്താവാണ്. അയാളെ പിന്തുണക്കുന്നവരും അതേ രാഷ്ട്രീയം പിന്തുടരുന്നവരാണ്. തീര്‍ച്ചയായും ഗോഡ്സെ ഒരു ഹിന്ദു തീവ്രവാദി തന്നെയാണ്. അയാളെ രാജ്യസ്നേഹിയായി കാണുന്നവരും ദൈവമായി കാണുന്നവരും അങ്ങനത്തന്നെ.