LiveTV

Live

National

പ്രതിപക്ഷ ഐക്യ നീക്കവുമായി ചന്ദ്രബാബു നായിഡു നേതാക്കളെ കാണുന്നു

പ്രധാനമന്ത്രി പദം സംബന്ധിച്ച് പാര്‍ട്ടികള്‍ക്കിടയില്‍ വ്യക്തത വന്നിട്ടില്ല

 പ്രതിപക്ഷ ഐക്യ നീക്കവുമായി ചന്ദ്രബാബു നായിഡു നേതാക്കളെ കാണുന്നു

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം ശേഷിക്കെ പ്രതിപക്ഷ ഐക്യ നീക്കം ശക്തമാക്കി ചന്ദ്രബാബു നായിഡു. ഐക്യ ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നായിഡു കൂടിക്കാഴ്ച നടത്തി.

വൈകീട്ട് ലഖ്നൌവില്‍ എത്തുന്ന നായിഡു മായാവതിയുമായും അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തും. വോട്ടെടുപ്പ് ഫലം വരുന്ന 23ന് യോഗം ചേരാന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കത്തയച്ചിരുന്നു.

 പ്രതിപക്ഷ ഐക്യ നീക്കവുമായി ചന്ദ്രബാബു നായിഡു നേതാക്കളെ കാണുന്നു

പരസ്പരം പിന്തുണക്കുന്നതായി അറിയിച്ചുള്ള കത്ത് രാഷ്ട്രപതിക്ക് കൈമാറി സര്‍ക്കാര്‍ രൂപീകരണത്തിന് ആദ്യം അവകാശവാദം ഉന്നയിക്കാനാണ് നീക്കം. ഈ യോഗത്തിന് മുമ്പായി അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ സമവായത്തിലെത്തുകയാണ് നായിഡു മാരത്തോണ്‍ ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രധാനമന്ത്രി പദം സംബന്ധിച്ച് പാര്‍ട്ടികള്‍ക്കിടയില്‍ വ്യക്തത വന്നിട്ടില്ല. കടും പിടിത്തം ഇല്ലെന്നും വലിയ കക്ഷി എന്ന നിലയില്‍ പ്രധാനമന്ത്രിദത്തിന് അര്‍ഹതയുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

 പ്രതിപക്ഷ ഐക്യ നീക്കവുമായി ചന്ദ്രബാബു നായിഡു നേതാക്കളെ കാണുന്നു

ഇന്നലെ ഡല്‍ഹിയിലെത്തിയ ചന്ദ്രബാബു നായിഡു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ഡല്‍ഗി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് ഇന്ന് രാവിലെ രാഹുല്‍ ഗാന്ധിയെ വസതിയിലെത്തി കണ്ടത്.

ശരത് പവാര്‍, ശരത് യാദവ്, എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തി. ലഖ്നൌവിലെത്തി വൈകുന്നേരത്തോടെ മായാവതിയെയും അഖിലേഷ് യാദവിനെയും കാണാനാണ് തീരുമാനം. മമത ബാനര്‍ജിയുമായി നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആന്ധ്രാ നിയമസഭ ഫലം തിരിച്ചടിയായയാല്‍ സ്വന്തം നില സുരക്ഷിതമാക്കുക എന്ന ലക്ഷ്യവും നായിഡുവിന്റെ ചര്‍ച്ചകള്‍ക്ക് പിന്നിലുണ്ട്.