LiveTV

Live

National

മ‌ക്ക‌ മ‌സ്ജിദ് സ്ഫോട‌ന‌ത്തിന് 12 വ‌ര്‍ഷം; വൻ സുര‌ക്ഷാ ക്ര‌മീക‌ര‌ണ‌ങ്ങ‌ളൊരുക്കി പൊലീസ്

കുറ്റക്കാരെന്നു തെളിയിക്കാൻ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സ്വാമി അസിമാന‌ന്ദ‌ അട‌ക്കം അഞ്ച് പേരെ എന്‍.ഐ.എ കോടതി വെറുതെ വിട്ടിരുന്നു.

മ‌ക്ക‌ മ‌സ്ജിദ് സ്ഫോട‌ന‌ത്തിന് 12 വ‌ര്‍ഷം; വൻ സുര‌ക്ഷാ ക്ര‌മീക‌ര‌ണ‌ങ്ങ‌ളൊരുക്കി പൊലീസ്

ഒമ്പ‌ത് പേർ കൊല്ലപ്പെട്ട ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിന് ഇന്ന‌ത്തേക്ക് 12 വ‌ര്‍ഷം. ശ‌ക്ത‌മായ‌ സുര‌ക്ഷാ ക്ര‌മീക‌ര‌ണ‌ങ്ങ‌ളാണ് പൊലീസ് ക‌മ്മീഷ‌ണ‌ര്‍ അഞ്ച‌നി കുമാര്‍ ഒരുക്കിയിരിക്കുന്ന‌ത്. നാല് ഐ.പി.എസ് ഉദ്യോഗ‌സ്ഥ‌ര്‍, 14 ഒഫീഷ്യ‌ല്‍സ് എന്നിവ‌രെ ന‌ഗ‌ര‌ത്തിന്‍റെ വിവിധ‌ ഭാഗ‌ങ്ങ‌ളിലായി നിയ‌മിച്ചിട്ടുണ്ട്. ച‌രിത്ര‌പ്ര‌സിദ്ധ‌മായ‌ ചാര്‍മിനാറും മെക്ക‌ മ‌സ്ജിദും അട‌ങ്ങിയ‌ പ്ര‌ദേശ‌ത്തിന്‍റെ ഉത്ത‌ര‌വാദിത്തം അഡീഷ‌ണ‌ല്‍ ക‌മ്മീഷ‌ണ‌ര്‍ ശിഖ‌ ഗോയ‌ലിനാണ്. 2007 മെയ് 18നായിരുന്നു സ്ഫോട‌നം ന‌ട‌ന്ന‌ത്.

മ‌ക്ക‌ മ‌സ്ജിദ് സ്ഫോട‌നം ആദ്യം ലോക്കൽ പൊലീസും പിന്നീട് സി.ബി.ഐയും 2011ന് ശേഷം എൻ.ഐ.എയുമാണ് അന്വേഷിച്ച‌ത്. കുറ്റക്കാരെന്നു തെളിയിക്കാൻ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സ്വാമി അസിമാന‌ന്ദ‌ അട‌ക്കം അഞ്ച് പേരെ എന്‍.ഐ.എ കോടതി വെറുതെ വിട്ടിരുന്നു.