LiveTV

Live

National

ഗോഡ്സെ ഗാന്ധിജിയെ കൊന്നു, പ്രജ്ഞ ആത്മാവിനെയും; രൂക്ഷ വിമര്‍ശവുമായി നൊബേല്‍ ജേതാവ്

ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നുവെന്ന പ്രജ്ഞയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സത്യാര്‍ഥി. 

ഗോഡ്സെ ഗാന്ധിജിയെ കൊന്നു, പ്രജ്ഞ ആത്മാവിനെയും; രൂക്ഷ വിമര്‍ശവുമായി നൊബേല്‍ ജേതാവ്

അധികാരത്തിനും രാഷ്ട്രീയത്തിനും മുകളിലാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്ഥാനമെന്ന് നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥി. പ്രജ്ഞ സിങ് ഠാക്കൂറിനെ പോലെയുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെയാണ് കൊല ചെയ്യുന്നതെന്നും അവരെ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പി പുറത്താക്കണമെന്നും കൈലാഷ് പറഞ്ഞു. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നുവെന്ന പ്രജ്ഞയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സത്യാര്‍ഥി. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമാണ് പ്രജ്ഞ.

മഹാത്മാ ഗാന്ധിയുടെ ശരീരത്തെയാണ് ഗോഡ്‌സെ കൊന്നത്. ഇതേസമയം, പ്രജ്ഞയെ പോലെയുള്ളവര്‍ അദ്ദേഹത്തിന്റെ ആത്മാവിനെയും അക്രമരാഹിത്യത്തെയും സമാധാനത്തെയും സഹിഷ്ണുതയേയും ഇന്ത്യയുടെ ആത്മാവിനെയുമൊക്കെയാണ് കൊലപ്പെടുത്തുന്നത്. ചെറിയ നേട്ടങ്ങള്‍ പ്രതീക്ഷിച്ച് ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ പ്രജ്ഞ സിങ് ഠാക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് ഉടന്‍ പുറത്താക്കാന്‍ ബി.ജെ.പി തയ്യാറാകണമെന്നും സത്യാര്‍ഥി ആവശ്യപ്പെട്ടു. ഗോഡ്‌സെ ഒരു ദേശസ്‌നേഹി ആയിരുന്നുവെന്നും അങ്ങനെതന്നെ തുടരുമെന്നും ആയിരുന്നു പ്രജ്ഞ സിങിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സത്യാര്‍ഥിയുടെ വിമര്‍ശം.