LiveTV

Live

National

‘ഗംഭീരം !’: ചരിത്ര പ്രധാനമായ വാർത്താ സമ്മേളനത്തെ പരിഹസിച്ച് രാഹുൽ

പ്രധാനമന്ത്രിയായതിന് ശേഷം മോദി ആദ്യമായാണ് പത്ര സമ്മേളനം അനുവദിക്കുന്നത്

‘ഗംഭീരം !’: ചരിത്ര പ്രധാനമായ വാർത്താ സമ്മേളനത്തെ പരിഹസിച്ച് രാഹുൽ

പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രം കുറിച്ച വാർത്താ സമ്മേളനത്ത പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ പ്രധാനമന്ത്രി മാധ്യമങ്ങൾക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത് ഉഗ്രൻ തീരുമാനമായിരുന്നെന്ന് പറഞ്ഞ രാഹുൽ, മോദിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലല്ലോ എന്നും ട്വിറ്ററിൽ കുറിച്ചു.

വാർത്താ സമ്മേളനം ഗംഭീരമായിരുന്നു എന്ന് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധി, വാർത്താ സമ്മേളനത്തിൽ ഉടനീളം മോദി മൗനിയായി ഇരുന്ന് പകരം അമിത് ഷായെ കൊണ്ട് സംസാരിപ്പിച്ചതിനെ പരിഹസിക്കുകയും ചെയ്തു. അടുത്ത തവണയെങ്കിലും അമിത് ഷാ അങ്ങേക്ക് അൽപം കൂടി ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള അവസരം നൽകട്ടെയെന്നും രാഹുല്‍ ആശംസിച്ചു.

പ്രധാനമന്ത്രിയായതിന് ശേഷം മോദി ആദ്യമായാണ് പത്ര സമ്മേളനം അനുവദിക്കുന്നത്. അഞ്ച് വര്‍ഷം ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി അറിയിക്കാനാണ് എത്തിയതെന്ന് മോദി മാധ്യമങ്ങളോട് പറയുകയുണ്ടായി. മോദി ഭരണം വീണ്ടും അധികാരത്തിൽ എത്തണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.