LiveTV

Live

National

മലേഗാവ് സ്ഫോടന കേസ്: പ്രഗ്യാ സിങ് ഹാജരാകാത്തതില്‍ കോടതിക്ക് അതൃപ്തി

ആഴ്ചയില്‍ ഒരു തവണ പ്രഗ്യ ഹാജരാകണമെന്ന് മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി നിര്‍ദേശിച്ചു

മലേഗാവ് സ്ഫോടന കേസ്: പ്രഗ്യാ സിങ് ഹാജരാകാത്തതില്‍ കോടതിക്ക് അതൃപ്തി

മലേഗാവ് സ്ഫോടന കേസില്‍ പ്രഗ്യാസിങ് ഹാജരാകാത്തതില്‍ കോടതിക്ക് അതൃപ്തി. ആഴ്ചയില്‍ ഒരു തവണ പ്രഗ്യ ഹാജരാകണമെന്ന് മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി നിര്‍ദേശിച്ചു. ബി.ജെ.പിയുടെ ഭോപ്പാലിലെ സ്ഥാനാര്‍ഥിയാണ് പ്രഗ്യ.

അതിനിടെ പ്രഗ്യാ സിംഗിന്‍റെ ഗോഡ്സെ സ്തുതിയെ പിന്തുണച്ച ബി.ജെ.പി നേതാക്കളോട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. പ്രഗ്യയുടെയും കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയുടെയും പരാമര്‍ശങ്ങള്‍ വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷാ പറഞ്ഞു.

ഗാന്ധിജിയുടെ കൊലയാളി ഗോഡ്സെയെ പ്രഗ്യ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ പ്രഗ്യയെ ന്യായീകരിച്ച് ട്വീറ്റ് ചെയ്തു. ചരിത്രത്തോട് ക്ഷമാപണം വേണ്ടെന്നും ഏഴ് പതിറ്റാണ്ടിനിപ്പുറം ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ ഗോഡ്സെയും സന്തോഷിക്കുമെന്നുമാണ് മന്ത്രി ട്വീറ്റ് ചെയ്തത്. വിവാദമായതോടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വിശദീകരണവുമായി വീണ്ടും ട്വീറ്റ് ചെയ്തു.