LiveTV

Live

National

ഇതൊക്കെ കാണുമ്പോള്‍ ഗോഡ്സെ സന്തോഷിക്കുമെന്ന് കേന്ദ്രമന്ത്രി ഹെഗ്ഡെ; ട്വീറ്റ് വിവാദമായപ്പോള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന പ്രഗ്യാ സിങിന്റെ പരാമര്‍ശം ബി.ജെ.പി തന്നെ തള്ളിപ്പറഞ്ഞ ശേഷമായിരുന്നു കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയുടെ ആദ്യ ട്വീറ്റ്

ഇതൊക്കെ കാണുമ്പോള്‍ ഗോഡ്സെ സന്തോഷിക്കുമെന്ന് കേന്ദ്രമന്ത്രി  ഹെഗ്ഡെ; ട്വീറ്റ് വിവാദമായപ്പോള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

ഗാന്ധിജിയുടെ കൊലയാളി ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ച ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിങിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ. വിവാദമായതോടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന പ്രഗ്യാ സിങിന്റെ പരാമര്‍ശം ബി.ജെ.പി തന്നെ തള്ളിപ്പറഞ്ഞ ശേഷമായിരുന്നു കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയുടെ ആദ്യ ട്വീറ്റ്. ചരിത്രത്തോട് ക്ഷമാപണം വേണ്ടെന്നും ഏഴ് പതിറ്റാണ്ടിനിപ്പുറം ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ ഗോഡ്സെയും സന്തോഷിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. എന്നാല്‍ അധികം വൈകാതെ ട്വീറ്റ് പിന്‍വലിച്ച ഹെഗ്ഡെ തന്റെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഗാന്ധി ഘാതകനെ ന്യായീകരിക്കുന്ന പ്രശ്നമില്ലെന്നും നിലപാട് തിരുത്തി.

ഇതൊക്കെ കാണുമ്പോള്‍ ഗോഡ്സെ സന്തോഷിക്കുമെന്ന് കേന്ദ്രമന്ത്രി  ഹെഗ്ഡെ; ട്വീറ്റ് വിവാദമായപ്പോള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

അതേസമയം പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രഗ്യാ സിങ് തയ്യാറായിട്ടില്ല. ഗാന്ധിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് അവരുടെ നിലപാട്. വിവാദ പരാമര്‍ശത്തില്‍ മാള്‍വാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കാന്‍ പ്രഗ്യക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.