LiveTV

Live

National

‘എന്ത് പ്രഹസനാണ് ജീ’: ആ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പ്

മോദിയോടുള്ള ആദ്യ ചോദ്യം വന്നു. ചോദ്യം ചോദിച്ചോട്ടെ എന്നതായിരുന്നു ആ ചോദ്യം. ഉടനെ മോദി നിലപാട് വ്യക്തമാക്കി

‘എന്ത് പ്രഹസനാണ് ജീ’: ആ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പ്

ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാതെ എന്തിനായിരുന്നു മോദീജി ഈ പ്രഹസനം. അതും അഞ്ച് വർഷത്തിനിടെ ആദ്യമായി നരേന്ദ്രമോദി പങ്കെടുത്ത വാർത്ത സമ്മേളനം. പങ്കെടുത്ത വാർത്ത സമ്മേളനം എന്ന് തന്നെ പറയണം. കാരണം പ്രധാനമന്ത്രി പോലുള്ള ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവർ വാർത്ത സമ്മേളനം നടത്താറാണ് പതിവ്. പക്ഷെ അങ്ങ് പങ്കെടുക്കുക മാത്രമായിരുന്നു. ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാതെ.

ഇത്രേം നിരുത്തരവാദപരമാകാമോ ഒരു വാർത്ത സമ്മേളനം. അതും വൈറ്റ് വാഷ് ചെയ്യാനും മറുപടി പറഞ്ഞ് വെളുപ്പിച്ചെടുക്കാനും അങ്ങേക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കെ. മോദിജീ എന്തൊരു പ്രഹസനമായിരുന്നുവത്.

‘എന്ത് പ്രഹസനാണ് ജീ’: ആ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പ്

ഡൽഹിയിലെ ദീൻദയാൽ ഉപാധ്യായ് മാർഗിലെ ആസ്ഥാനത്ത് അമിത് ഷായുടെ വാർത്ത സമ്മേളനം ഉണ്ടെന്നാണ് ആദ്യം അറിഞ്ഞത്. പൊടുന്നനെ ചില വാട്സാപ് ഗ്രൂപ്പുകളിൽ മോദി കൂടി വാർത്ത സമ്മേളനത്തിലുണ്ടാകുമെന്ന് പ്രചരിക്കുന്നു. ഉടനെ ബി.ജെ.പി ഓഫീസിൽ വിളിച്ചു. അങ്ങനെ എന്തെല്ലാം പ്രചരിക്കുന്നുവെന്ന് മറുപടി, വക്താവ് സഞ്ജയ് മയൂക്കിൻറ വക.

ശരിയാണല്ലോ. വാരണാസിയിൽ മോദി മാധ്യമങ്ങളെ കാണുമെന്ന് ബ്രേക്കിങ് സ്റ്റോറിയടിച്ച് പിൻവലിച്ച ദേശീയ മാധ്യമങ്ങൾ വരെയുണ്ട്, വിട്ടു കളഞ്ഞു. പക്ഷെ പ്രസ് കോൺഫറൻസിനായി പാർട്ടി ആസ്ഥാനത്തേക്ക് പേയി.

അങ്ങോട്ടേക്ക് എത്തുന്നതിനനുസരിച്ച് സാധാരണത്തേക്കാളും സെക്യൂരിറ്റി കൂടി കൂടി വന്നു. നേരത്തെ കേട്ടത് ശരിയായിരിക്കുമെന്ന് മണമടിച്ച് തുടങ്ങി. ഏതായാലും ന്യൂസ് ഡെസ്കിൽ വിളിച്ച് കാര്യം പറഞ്ഞു. അര മണിക്കൂർ ക്യൂ. അതി സൂക്ഷമ പരിശോധന. മൂന്ന് നാല് ഗേറ്റുകൾ കടന്ന് മീഡിയാറൂമിലേക്ക്. മൂന്നേ മുക്കാലിന് തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. അവിടെ എത്തിയപ്പൊ മൂന്നരക്ക് തുടങ്ങുമെന്നായി അഭ്യൂഹം.

‘എന്ത് പ്രഹസനാണ് ജീ’: ആ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പ്

അകത്ത് കയറി അരമണിക്കൂറ് കഴിഞ്ഞിട്ടും മോദി പോയിട്ട് അമിത് ഷാ പോലുമില്ല. പിന്നെ വന്നു അറിയിപ്പ്, 20 മിനുട്ട് ലേറ്റാവും. പത്ത് മിനുട്ട് കഴിഞ്ഞ് സജ്ഞയ് വീണ്ടും വന്ന് പറഞ്ഞു, ഇപ്പൊ വരും. ഇടക്ക് തൊട്ടടുത്തിരുന്ന മാധ്യമപ്രവർത്തക അപ്പോഴും പറഞ്ഞു. ‘മോദി നവർ ഡസ് പ്രസ് കോൺഫറൻസ്’ ഉടനെ മാധ്യമപ്രവർത്തകരിലൊരാൾ ചോദിച്ചു ‘അല്ല ആരാണ് വരുന്നത്?’ അപ്പോഴും സജ്ഞയ് കൈമലർത്തുകയായിരുന്നു. ഒരു പിടിയും തന്നില്ല.

ഹൈപ്പ് ബിൾഡിങ് അറ്റ് ഇറ്റ്സ് പീക് അല്ലാണ്ടെന്ത് പറയാൻ? അതാ വരുന്നു മോദിയും അമിത് ഷായും ഒരുമിച്ച്. അമ്പത്തിയഞ്ച് മിനുട്ടോളം നീണ്ട വാർത്ത സമ്മേളനത്തിൽ 5 മിനുട്ട് സംസാരിക്കാനായിരുന്നല്ലോ ഈ ഹൈപ്പെല്ലാം ഉണ്ടാക്കിയത്.

‘എന്ത് പ്രഹസനാണ് ജീ’: ആ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പ്

മോദിയോടുള്ള ആദ്യ ചോദ്യം വന്നു. ചോദ്യം ചോദിച്ചോട്ടെ എന്നതായിരുന്നു ആ ചോദ്യം. ഉടനെ മോദി നിലപാട് വ്യക്തമാക്കി. അധ്യക്ഷനിരിക്കുമ്പൊ ഞാൻ ഉത്തരം പറയില്ലെന്ന്. ശരിയല്ലെന്ന്. വിനയം പൊട്ടിയൊലിക്കുകയായിരുന്നു. പക്ഷെ അതൊക്കെ വിനയമാണെന്ന് മനസിലാക്കാൻ തലയിൽ ആൾതാമസം ഇല്ലാതിരിക്കണം.

ഒരു ചോദ്യത്തിനും ഉത്തരം പറഞ്ഞില്ലെന്നല്ല, പറയില്ലെന്നാണ് അർഥശങ്കക്കിടയില്ലാത്ത വിധം മോദി വ്യക്തമാക്കിയത്. എങ്കിലും ആ മാധ്യമപ്രവർത്തക ചോദ്യം ചോദിച്ചു: ‘പ്രഗ്യാസിങ് ഠാക്കൂർ ജയിച്ചുവന്നാൽ അവരെ തള്ളിക്കളയുമോ? കാരണം അവർക്ക് മാപ്പ് കൊടുക്കില്ലെന്ന് താങ്കൾ രാവിലെ പറഞ്ഞല്ലോ?’ മോദി വാ തുറന്നില്ല. പകരം അമിത് ഷാ പറഞ്ഞു. അവരുടെ സ്ഥാനാർഥിത്വം കാവിഭീകര പ്രചാരണത്തിനുള്ള മറുപടിയാണ് പോലും.

മോദി ആരോപണ വിധേയനായ റഫാലിനെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. അതിനും മറുപടി അമിത് ഷാ വക. ഇത്തവണ പക്ഷെ മോദിയുടെ നിശബ്ധതക്കുള്ള ന്യായീകരണം കൂടിയുണ്ടായിരുന്നു അമിത്ഷായുടെ വാക്കുകളിൽ. ആരോപണത്തിന് മെറിറ്റില്ല പോലും. മോദിക്ക് മറുപടി പറയാൻ. പ്രധാനമന്ത്രിയായി ഇരുന്നിട്ട് 5 വർഷത്തിൽ ഒരിക്കൽ പോലും ഒരു വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ അഭിമുഖീകരിച്ചില്ലയെന്നത് ഒരു ഖ്യാദിയല്ല. പ്രഹസനമാണ് സജീ പ്രഹസനം.