LiveTV

Live

National

കേന്ദ്രമന്ത്രി ഹർസീമ്രത് കൗറിനെ നേരിടുന്നത് രാജ വഡിങ്ക് എം.എല്‍.എ; അട്ടിമറി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

പഞ്ചാബിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ മുൻപിൽ നിൽക്കുന്നത് ഭട്ടിൻഡയാണ്.

കേന്ദ്രമന്ത്രി ഹർസീമ്രത് കൗറിനെ നേരിടുന്നത് രാജ വഡിങ്ക് എം.എല്‍.എ; അട്ടിമറി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്

പഞ്ചാബിലെ ഭട്ടിൻഡ മണ്ഡലത്തിൽ കേന്ദ്ര മന്ത്രി ഹർസീമ്രത് കൗർ ബാദലിനെ നേരിടാൻ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജ വഡിങ്കിനെയാണ്. കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ ഇത്തവണ അട്ടിമറി പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. ഇത് മൂന്നാം തവണയാണ് കേന്ദ്ര മന്ത്രി ഹർസീമ്രത്കൗർ ഭട്ടിൻണ്ടയിൽ നിന്ന് ജനവിധി തേടുന്നത്.

പഞ്ചാബിലെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ മുൻപിൽ നിൽക്കുന്നത് ഭട്ടിൻഡയാണ്. ഗിദ്ദർബാഹയിലെ എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമായ രാജ വടിങ്ക് ആണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. അകാലിദൾ നേതാക്കന്മാരുടെ സ്വന്തം ഗ്രാമമായ ബാദൽ ഉൾപ്പെടുന്ന ഭട്ടിൻഡയിൽ പതിവിന് വിപരീതമായി മത്സരം കടുത്തതാണ്. കഴിഞ്ഞ തവണത്തെ ലോക്സഭ സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കേന്ദ്ര മന്ത്രി ഹർസീമ്രത് കൗർ ബാദലിന് മണ്ഡലത്തിലെ ഭൂരിപക്ഷം വെറും 19000 ആയിരുന്നു എന്നതാണ് അകാലിദളിൻറെ ആശങ്ക. 2009ൽ ഹർസീമ്രത് കൗറിന്‍റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് പുറത്തായിരുന്നു. ഭട്ടിന്‍ഡയില്‍ മാത്രമല്ല പഞ്ചാബിലെ മുഴുവൻ സീറ്റുകളിലും അകാലിദൾ തോൽക്കുമെന്ന് രാജ വഡിങ്ക് മീഡിയവണിനോട് പറഞ്ഞു.

മണ്ഡലത്തിൽ പഞ്ചാബ് ഏകതാ പാർട്ടി നേതാവ് സുഖ പാൽ സിംഗ് ഖൈര, ആം ആദ്മി പാർട്ടി സ്ഥാനാർഥി ബാൽജിന്ദർ കൗർ എന്നിവരും മത്സരിക്കുന്നുണ്ട്. ഇരുപാർട്ടികളും പിടിക്കുന്ന വോട്ടുകൾ ഏത് പാർട്ടിയുടെ ആകും എന്നതാകും കോൺഗ്രസിന്‍റെയും അകാലിദൾ ഇന്ത്യയുടെയും ജയത്തിൽ നിർണായകമാവുക.