LiveTV

Live

National

ഗാന്ധി ഘാതകന്‍ ഗോഡ്സെ ദേശഭക്തനാണെന്ന പരാമര്‍ശം; മാപ്പ് പറയില്ലെന്ന് പ്രഗ്യാസിംഗ്

ഗാന്ധി ഘാതകന്‍  ഗോഡ്സെ ദേശഭക്തനാണെന്ന പരാമര്‍ശം; മാപ്പ് പറയില്ലെന്ന് പ്രഗ്യാസിംഗ്

ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെ ദേശഭക്തനാണെണന്ന പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് പ്രഗ്യാസിംഗ് ഠാക്കൂര്‍. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി പ്രഗ്യാസിംഗിനോട് ആവശ്യപ്പെട്ടിരുന്നു.

അതെ സമയം ഗോഡ്സെ സ്തുതിയില്‍ പ്രഗ്യാ സിംഗ് ഠാക്കൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. നാളെ തന്നെ വിശദീകരണം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസറോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.