LiveTV

Live

National

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന കാലം അവസാനിച്ചെന്ന് ഹർസീമൃത് കൗർ ബാദൽ

എന്നാൽ കേന്ദ്രത്തിൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ തന്നെ അധികാരത്തിൽ വരും. 

 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന കാലം അവസാനിച്ചെന്ന് ഹർസീമൃത് കൗർ ബാദൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന കാലം അവസാനിച്ചെന്ന് കേന്ദ്ര മന്ത്രി ഹർസീമൃത് കൗർ ബാദൽ. എന്നാൽ കേന്ദ്രത്തിൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ തന്നെ അധികാരത്തിൽ വരും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ എം.പിമാരുടെ എണ്ണത്തിൽ മാറ്റം വന്നേക്കാമെന്നും പഞ്ചാബ് ബട്ടിൻഡയിലെ അകാലി ദൾ സ്ഥാനാർത്ഥി ഹർസീമൃത് കൗർ മീഡിയവണിനോട് പറഞ്ഞു.

പഞ്ചാബിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് ബട്ടിൻഡ. കേന്ദ്രമന്ത്രിയും അകാലിദൾ സ്ഥാനാർഥിയുമായ ഹർസീമൃത് കൗർ ബാദലും കോൺഗ്രസ് സ്ഥാനാർഥി രാജ വഡിങ്കും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുന്നത്. ബാദല്‍ കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ ഭട്ടിൻഡയിൽ നിന്ന് ഹർസീമൃത് കൗർ ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന കാലം അവസാനിച്ചത് ഹർസീമൃത് കൗർ മീഡിയവണിനോട് പറഞ്ഞു. എന്നാൽ എന്നാൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ ഉള്ള ഉള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്നും അവർ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളിൽ കർഷക പ്രശ്നങ്ങൾ ചർച്ചയാകുന്നില്ല എന്ന് പറയുന്നവരോട് മറുപടി പറയാനില്ല. പഞ്ചാബിൽ കർഷക പ്രശ്നങ്ങൾ വലിയ രീതിയിലുള്ളതിനാലാണ് ഇത്തരം വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത്. ഭട്ടിൻഡിയിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി ബാൽജിന്ദർ കൗർ , വിമത എ.എ.പി നേതാവും പഞ്ചാബ് ഏകതാ പാർട്ടി നേതാവ് സുഖ് പാൽ സിങ്ങും പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമാകും.