LiveTV

Live

National

പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും

പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന്  അവസാനിക്കും

പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് രാത്രി പത്ത് മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണസമയം വെട്ടിക്കുറക്കുകയായിരുന്നു. പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. നോര്‍ത്ത് കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണ പരിപാടി. ജെയ്നഗര്‍, ജാദവ്പൂര്‍ ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്.