LiveTV

Live

National

ബംഗാളില്‍ പ്രചാരണ സമയം വെട്ടി കുറച്ചതിനെതിരെ കോണ്‍ഗ്രസ്

റോഡ് ഷോക്കിടെ നടന്ന അക്രമങ്ങൾക്ക് അമിത് ഷാ തന്നെയാണ് നേതൃത്വം നൽകിയത് എന്നും സുർജെവാല പറഞ്ഞു

ബംഗാളില്‍ പ്രചാരണ സമയം വെട്ടി കുറച്ചതിനെതിരെ കോണ്‍ഗ്രസ്

ബംഗാളില്‍ പ്രചാരണ സമയം വെട്ടി കുറച്ചതിനെതിരെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായം എന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല. എന്ത് കൊണ്ട് ഇന്ന് രാത്രി 10 മണി മുതൽ വിലക്കേര്‍പ്പെടുത്തിയെന്നും കോണ്‍ഗ്രസ് ചോദ്യം ഉന്നയിച്ചു. ഇന്ന് മോദി ബംഗാളില്‍ രണ്ട് റാലികൾ നടത്തുന്നുണ്ട്. മോദിയുടെ റാലി അവസാനിക്കാന്‍ വേണ്ടിയാണ് ഇന്നു രാത്രി 10 വരെ പ്രചാരണ സമയം നീട്ടിയത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികളിൽ നടപടി എടുത്തില്ല. ഭരണഘടനയുടെ കാവലാളാകേണ്ട കമ്മീഷൻ നമോ ടിവിക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവര്‍ത്തിക്കുന്നതെന്നും സുര്‍ജെവാല കുറ്റപ്പെടുത്തി.

അമിത് ഷായുടെ റാലിക്കിടെ ബംഗാളിൽ ബി.ജെ.പി ഗുണ്ടകൾ വിദ്യാസാഗർ പ്രതിമ തകർത്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുന്നില്ല. അമിത് ഷാക്ക് മുന്നിൽ കമ്മീഷൻ ഭയന്ന് നിൽക്കുന്നു. റോഡ് ഷോക്കിടെ നടന്ന അക്രമങ്ങൾക്ക് അമിത് ഷാ തന്നെയാണ് നേതൃത്വം നൽകിയത് എന്നും സുർജെവാല പറഞ്ഞു.