LiveTV

Live

National

കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി യോഗി ആരാധകന്‍: വീഡിയോ 

ദേശീയ പതാകയുമായി ഭാരത് മാതാ കി ജയ് വിളികളോടെ ഹാളിലെത്തിയ ആള്‍ പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി

കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി യോഗി ആരാധകന്‍: വീഡിയോ 

കോൺഗ്രസ് വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. കോൺഗ്രസ് വക്താവ് പവന്‍ ഖേര ഡൽഹിയിൽ വിളിച്ചു ചേർത്ത വാര്‍ത്ത സമ്മേളനത്തിനിടെ ഭാരത് മാതാ കീ ജയ് എന്നും വിളിച്ച് ഒരാൾ മാധ്യമങ്ങൾക്ക് മുന്നിലേക്ക് തള്ളിക്കയറി വരികയായിരുന്നു.

ദേശീയ പതാകയുമായി ഭാരത് മാതാ കി ജയ് വിളികളോടെ ഹാളിലെത്തിയ ആള്‍ പാര്‍ട്ടിയുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി നാച്ചികേതയാണ് പ്രതിഷേധക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യഥിനെ അദ്ദേഹത്തിന്റെ യഥാർത്ത പേരായ അജയ് സിംഗ് ബിഷ്ത് എന്ന് വിളിച്ചതാണ് യോഗി ആരാധകനെ ചൊടിപ്പിച്ചത്. എന്നാൽ യോഗിയെ അദ്ദേഹത്തിന്റെ ജന്മ പേരായ അജയ് സിങ് ബിഷ്ത് എന്ന് വിളിക്കുന്നത് അപമാനകരമാണെന്നും ഭാരതീയ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും വിളിച്ചു പറഞ്ഞായിരുന്നു നാച്ചികേത ഹാളിലെത്തിയത്. ഇയാളെ ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഹാളിനു പുറത്താക്കി.