LiveTV

Live

National

അമിത് ഷായ്ക്കെതിരെ എഫ്.ഐ.ആര്‍; നിരവധി ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍

മമത ബാനര്‍ജിയുടെ ഉത്തരവ് അനുസരിച്ച് പൊലീസ് അര്‍ധരാത്രിയില്‍ ബി.ജെ.പി നേതാക്കളെ വേട്ടയാടി പിടിക്കുകയായിരുന്നുവെന്നും

അമിത് ഷായ്ക്കെതിരെ എഫ്.ഐ.ആര്‍; നിരവധി ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്തയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

അമിത് ഷായ്ക്കെതിരെ എഫ്.ഐ.ആര്‍; നിരവധി ബി.ജെ.പി നേതാക്കള്‍ കസ്റ്റഡിയില്‍

അമിത് ഷായ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ്, നിരവധി ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലുമെടുത്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് അമിത് ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്. മമത ബാനര്‍ജിയുടെ ഉത്തരവ് അനുസരിച്ച് പൊലീസ് അര്‍ധരാത്രിയില്‍ ബി.ജെ.പി നേതാക്കളെ വേട്ടയാടി പിടിക്കുകയായിരുന്നുവെന്നും നിയമം പാലിച്ചല്ല പൊലീസ് നടപടിയെന്നും ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

ഇന്നലെ നടന്ന റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും അമിത് ഷാക്കെതിരെ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. ജാദവ്പൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മമതയുടെ തട്ടകമായ കൊല്‍ക്കത്തയില്‍ അമിത് ഷാ റോഡ് ഷോ നടത്തിയത്. ജയ്ശ്രീറാം വിളികളോടെ മുന്നേറിയ റോഡ് ഷോ കൊല്‍ക്കത്ത യൂനിവേഴ്സിറ്റി കാമ്പസിനടുത്ത് എത്തിയപ്പോഴാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് ഛാത്ര പരിഷത്തിന്റെ പ്രവര്‍ത്തകര്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.

ഗോബാക്ക് വിളികളുമായി രംഗത്തെത്തിയ പ്രവര്‍ത്തകര്‍ അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ യൂനിവേഴ്സിറ്റി ഹോസ്റ്റലിന്റെ ഗേറ്റുകളടച്ച് അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ അഗ്നിക്കിരയാക്കി. കൂടുതല്‍ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.