LiveTV

Live

National

കമൽ ഹാസനെതിരായ ഹരജിയിൽ വാദം കേൾക്കാൻ ഡൽഹി ഹെെകോടതി വിസമ്മതിച്ചു

മണ്ഡലത്തിൽ മെയ് 19ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമൽ ഹാസൻ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്

കമൽ ഹാസനെതിരായ ഹരജിയിൽ വാദം കേൾക്കാൻ ഡൽഹി ഹെെകോടതി വിസമ്മതിച്ചു

വർഗീയ പരാമർശം നടത്തിയെന്ന പേരിൽ നടനും മക്കൾ നീതി മെയ്യം നേതാവുമായ കമൽ ഹാസനെതിരായി സമര്‍പ്പിച്ച ഹരജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ച് ഡൽഹി ഹെെകോടതി. ബി.ജെ.പി നേതവാവ് അശ്വനി ഉപധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ഹെെകോടതി വാദം കേൾക്കാൻ വിസമ്മതിച്ചത്. ഇത് കോടതിയുടെ നിയമപരിധിക്ക് പുറത്ത് വരുന്ന കാര്യമാണെന്നാണ് കോടതി ചുണ്ടിക്കാട്ടിയത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ
ഗോഡ്സെയാണെന്നായിരുന്നു തമിഴ്നാട്ടിലെ അരവകുരിച്ചി അസംബ്ലി മണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിൽ കമൽ ഹാസൻ പറഞ്ഞത്. ജനങ്ങള്‍ക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി ഹരജി നൽകിയിരുന്നത്. ഐ.പി.സി 153 എ, ഐ.പി.സി 295 എ എന്നീ വകുപ്പുകൾ ചുമത്തി കമൽ ഹാസനെതിരെ നടപടിയെടുക്കണമെന്നായിരുന്നു അശ്വിനി ഉപധ്യായ ആവശ്യപ്പെട്ടത്.

മണ്ഡലത്തിൽ മെയ് 19ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമൽ ഹാസൻ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എന്നാൽ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്ത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചാണ് കമൽ ഹാസൻ പ്രസംഗം നടത്തിയതെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെയെന്നാണ് കോടതി പറഞ്ഞത്. താരത്തിനെതിരെ ബന്ധപ്പെട്ട ഏജൻസികളെ കൊണ്ട് അന്വേഷണം നടത്താൻ കമ്മീഷന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.