LiveTV

Live

National

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി

ഇന്നലെ കൊല്‍ക്കത്തയില്‍ അമിത്ഷായുടെ റോഡ്ഷോക്കിടെ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി

ബംഗാളില്‍ അമിത് ഷായുടെ റോഡ് ഷോക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പരസ്പരം ആരോപണമുന്നയിച്ച് ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും. സംഘര്‍ഷങ്ങള്‍ക്കിടെ സംസ്ഥാനത്തെ പരസ്യ പ്രചാരണ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിക്കുറച്ചു.

വെള്ളിയാഴ്ച അവസാനിക്കേണ്ട പരസ്യ പ്രചരണം നാളെ രാത്രി പത്ത് മണിവരെ മാത്രമെ പാടുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഇടപെട്ടതിന് പശ്ചിമ ബംഗാൾ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അത്രി ഭട്ടാചാര്യയെയും സി.ഐ.ഡി എ.ഡി.ജി.പി രാജീവ് കുമാറിനെയും ചുമതലകളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്യുകയും ചെയ്തു.

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി

അതിനിടെ, സംഘര്‍ഷം തനിക്ക് നേരെയുള്ള വധശ്രമമായിരുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നു. എന്നാല്‍ അമിത് ഷാ കള്ളനാണെന്നും ബി.ജെ.പി പുറത്ത് നിന്ന് കൊണ്ടുവന്ന ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു. ബിജെപി അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി പ്രതിഷേധ മാര്‍ച്ച് നടത്തി.

ഇന്നലെ കൊല്‍ക്കത്തയില്‍ അമിത്ഷായുടെ റോഡ്ഷോക്കിടെ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. സംഘര്‍ഷങ്ങള്‍ക്കിടെ ബംഗാളി സാമൂഹ്യപരിഷ്കര്‍ത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗറുടെ പ്രതിക തകര്‍ക്കപ്പെട്ടതും അമിത് ഷാക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടതും ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. പ്രതിമ തകര്‍ത്തത് മമതയുടെ ഗൂഢാലോചനയാണെന്നും തൃണമൂലാണ് എല്ലാ അതിക്രമത്തിനും പിന്നിലെന്നും ആരോപിച്ച് അമിത് ഷാ രംഗത്തെത്തി.

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി

അമിത് ഷാക്കെതിരായ പ്രതികാര നടപടിയാണ് മമതയുടേതെന്ന് മോദിയും ആരോപിച്ചു. എന്നാല്‍ പുറത്തു നിന്ന് വന്ന അമിത് ഷായുടെ ഗുണ്ടകളാണ് അതിക്രമം നടത്തിയതെന്ന് ആരോപിച്ച തൃണമൂല്‍ ദൃശ്യങ്ങളും പുറത്തുവിട്ടു.

തെരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയ ടി.എം.സി സംഘം പരാതിക്കൊപ്പം ദൃശ്യങ്ങളും കൈമാറി. വൈകിട്ട് അതിക്രമത്തില്‍ പ്രതിഷേധിച്ച് മമതയുടെ നേതൃത്വത്തില്‍ മാര്‍ച്ച്.

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നടപടി

19ന് അവസാന വട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബംഗാളിലെ നിരീക്ഷകരുമായി പ്രത്യേക ചര്‍ച്ച നടത്തി. തങ്ങള്‍ക്ക് സ്വാധീനമില്ലാത്തയിടങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിദ്യാസാഗര്‍ പ്രതിമ തകര്‍ത്തതില്‍ നിരവധി വിദ്യാര്‍ഥി സംഘടനകളും സി.പി.എമ്മും കൊല്‍ക്കത്തയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.