LiveTV

Live

National

‘ഹിന്ദു ഗോഡ്സെ’; കമല്‍ ഹാസനെതിരെ കേസെടുത്തു

വർഗീയ ധ്രുവീകരണം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്

‘ഹിന്ദു ഗോഡ്സെ’; കമല്‍ ഹാസനെതിരെ കേസെടുത്തു

പ്രസംഗത്തിനിടെ ഹിന്ദു തീവ്രവാദി എന്ന വിവാദ പരാമര്‍ശം നടത്തിയ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെതിരെ കേസെടുത്തു. അരുവാകുറിച്ചി പൊലീസാണ് കേസെടുത്തത്.

വർഗീയ ധ്രുവീകരണം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 153 A, 295 A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

‘ഹിന്ദു ഗോഡ്സെ’; കമല്‍ ഹാസനെതിരെ കേസെടുത്തു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ ആണെന്നുമായിരുന്നു കമൽ ഹാസന്റെ പരാമര്‍ശം. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധ ചെയ്യവെയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.