LiveTV

Live

National

‘റഫാൽ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം’

ദേശസുരക്ഷയിൽ മോദി സർക്കാർ ഉത്തരം മുട്ടി നിൽക്കുകയാണെന്ന് കോൺഗ്രസ്

‘റഫാൽ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം’

റഫാൽ കരാറിൽ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക പരിഗണനകൾ മുന്നില്‍വച്ചെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. 126 വിമാനങ്ങൾ വാങ്ങാനുള്ള ശേഷി കേന്ദ്രസർക്കാറിനുണ്ടായിരുന്നില്ലെന്നും ആവശ്യം വരുമ്പോൾ പടിപടിയായി വിമാനങ്ങൾ വാങ്ങാമെന്നും നിതിൻ ഗഡ്കരി പ്രതികരിച്ചു.

ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സത്യം പുറത്ത് വരുന്നു എന്നും ദേശസുരക്ഷയിൽ മോദി സർക്കാർ ഉത്തരം മുട്ടി നിൽക്കുകയാണെന്നും കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല പ്രതികരിച്ചു.

‘റഫാൽ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം’

യു.പി.എ സർക്കാർ കാലത്തെ റാഫേല്‍ കരാറിൽ മാറ്റം വരുത്തി വിമാനങ്ങളുടെ എണ്ണം 126ല്‍ നിന്ന് 36 ആക്കി കുറച്ചത് പ്രതിപക്ഷം പ്രചാരണ വിഷയമാക്കിയിരിക്കെയാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ പുതിയ വെളിപ്പെടുത്തൽ.

36 വിമാനങ്ങള്‍ വാങ്ങിയ ശേഷം പുതിയ ടെക്‌നോളജി ലഭ്യമാണെങ്കില്‍, കുറഞ്ഞ വിലയ്ക്ക് പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ സന്നദ്ധമാണ്. റാഫേല്‍ തന്നെ വാങ്ങണം എന്നില്ലല്ലോ എന്നുമാണ് ഗഡ്കരിയുടെ പ്രതികരണം.

‘റഫാൽ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം’

രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിമർശം രാഹുല്‍ ഗാന്ധി വ്യക്തിപരമായി ആക്രമിക്കുന്നതിനോടുള്ള സ്വാഭാവിക പ്രതികരണമാണ് എന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിന്റെ നിലവാരം മെച്ചപ്പെടുത്താൽ ശ്രദ്ധിക്കണമെന്നും ഇത് കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

റഫാലിൽ സത്യം പുറത്ത് വരുന്നുണ്ടെന്നും ദേശ സുരക്ഷയിൽ ദേശസ്നേഹികളെന്ന് അവകാശപ്പെടുന്ന മോദി സർക്കാർ ഉത്തരം മുട്ടി നിൽക്കുകയാണെന്നും കോൺഗ്രസ് വിമർശിച്ചു.

‘റഫാൽ വിമാനങ്ങളുടെ എണ്ണം കുറച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം’

യു.പി.എ കാലത്തെ കരാറിലേതിനേക്കാള്‍ എന്‍.ഡി.എ കരാറിൽ വിമാനത്തിന്റെ വില വർധിച്ചതില്‍ അഴിമതിയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ട് സർക്കാരിന് ഉണ്ടെന്നിരിക്കെ എങ്ങിനെയാണ് കൂടിയ വിലക്ക് വിമാനങ്ങൾ വാങ്ങിയതെന്ന വിമർശവും ശക്തമാണ്.