LiveTV

Live

National

‘സ്ക്രിപിറ്റിങ്ങിലെ പാളിച്ച’; മോദിയുടെ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്

‘സ്ക്രിപിറ്റിങ്ങിലെ പാളിച്ച’; മോദിയുടെ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് തെളിയിക്കുന്ന വ്യക്തമായ തെളിവുകളുമായാണ് ‘ന്യൂസ് നേഷന്‍’ ചാനല്‍ മോദിയുടെ ഏറ്റവും പുതിയ അഭിമുഖം സംപ്രേക്ഷണം ചെയ്തത്. ‘ന്യൂസ് നാഷന്‍ ചാനലിന് മുന്‍കൂട്ടി നല്‍കിയ ചോദ്യങ്ങളും അതിന് ഉത്തരം നല്‍കുന്ന മോദിയുടെയും വ്യക്തമായ തെളിവുകളാണ് പുതിയ അഭിമുഖത്തിലെ എഡിറ്റിങ്ങിലെ പിഴവ് മൂലം വെളിച്ചത്തായത്. മോദിക്ക് മുന്‍കൂട്ടി തയ്യാറാക്കി നല്‍കിയ ചോദ്യവും ഉത്തരവും അടങ്ങിയ പുസ്തകം മറിക്കുന്നതും ഒരു വേള മോദിയുടെ കവിത കാണിക്കാന്‍ ആവശ്യപ്പെട്ട അവതാരകനോട് തന്റെ കൈയ്യക്ഷരം മോശമാണെന്ന് പറയുന്ന സന്ദര്‍ഭം ക്യാമറയില്‍ പതിഞ്ഞ പുസ്തകത്തില്‍ വ്യക്തമായി തന്നെ മോദിയോട് ചോദിച്ച ചോദ്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഈ പിഴവ് പക്ഷെ എഡിറ്റിങ്ങില്‍ ഒഴിവാക്കി കളയാന്‍ ‘ന്യൂസ് നേഷന്‍’ ചാനല്‍ അധികൃതര്‍ മറന്നു പോയിരുന്നു. ഏതായാലും മോദിയുടെ പുതിയ അഭിമുഖ നാടകത്തെ കണക്കറ്റ് പരിഹസിക്കുന്നുണ്ട് സാമൂഹിക മാധ്യമങ്ങള്‍.

ന്യൂസ് നേഷന്‍ പുറത്ത് വിട്ട മോദിയുടെ പുതിയ അഭിമുഖത്തിനെതിരെ നിരവധി പരിഹാസങ്ങളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്. ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഡാര്‍ തിയറി വലിയ രീതിയിലാണ് വിമര്‍ശിക്കപ്പെട്ടത്. 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ പുറത്തിറങ്ങും മുമ്പ് ഉപയോഗിച്ചെന്ന മോദിയുടെ അഭിമുഖത്തിലെ വാദങ്ങളെയും ട്വിറ്ററില്‍ പ്രമുഖര്‍ പൊളിച്ചടുക്കിയിരുന്നു.