LiveTV

Live

National

‘മോദി വാർത്താസമ്മേളനം നടത്താത്തതാണ് നല്ലത്, നടത്തിയാല്‍ അബദ്ധങ്ങളുടെ പെരുമഴയാകും’; മോദിയുടെ പ്രസ്താവന നാണക്കേടെന്ന് കോൺഗ്രസ്

‘മോദി വാർത്താസമ്മേളനം നടത്താത്തതാണ് നല്ലത്, നടത്തിയാല്‍ അബദ്ധങ്ങളുടെ പെരുമഴയാകും’; മോദിയുടെ പ്രസ്താവന നാണക്കേടെന്ന് കോൺഗ്രസ്

ബാലകോട്ട് ആക്രമണം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന നാണക്കേടെന്ന് കോൺഗ്രസ്. ‘പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്താത്തതാണ് നല്ലത്, നടത്തിയിരുന്നുവെങ്കിൽ അബദ്ധങ്ങളുടെ പെരുമഴയാകും, ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പൂരിലെ വാട്സ്ആപ്പ് സർവകലാശാലയിൽ നിന്നാണോ മോദി പഠിച്ചത് എന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു.

ബലാകോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഡാറില്‍ നിന്നും രക്ഷ നേടാന്‍ മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞു നിന്നാല്‍ മതിയെന്ന് ഉപദേശിച്ചത് താനായിരുന്നുവെന്ന് ന്യൂസ് നാഷന്‍ ചാനലുമായിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1988ല്‍ ഇ മെയില്‍, ക്യാമറ എന്നിവ ഉപയോഗിച്ചെന്ന മോദിയുടെ അഭിമുഖത്തിലെ വാദങ്ങളും വ്യാജമാണെന്ന് പിന്നീട് പുറത്ത് വന്നിരുന്നു. മോദിക്കെതിരെ വ്യാപക വിമര്‍ശനവും പരിഹാസവുമാണ് അഭിമുഖത്തിന് തൊട്ടുപിന്നാലെ ഉയര്‍ന്നിരുന്നത്.