LiveTV

Live

National

ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് മോദി പഠിപ്പിച്ചതായി രാഹുല്‍ ഗാന്ധി

അഭിമുഖത്തിനിടെ രാഹുല്‍ ബി.എസ്.പി അധ്യക്ഷ മായാവതിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു

ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന് മോദി പഠിപ്പിച്ചതായി രാഹുല്‍ ഗാന്ധി

തുടര്‍ച്ചയായ ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ രാഹുല്‍ ഗാന്ധിക്കും കുടുംബത്തിനും നേരെ ബി.ജെ.പിയും നരേന്ദ്ര മോദിയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്‍റെ പശ്ചാതലത്തിലാണ് മറുപടി. ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും തന്നോടും തന്‍റെ കുടുംബത്തോടും വെറുപ്പും പകയും ആണെന്നും എന്നാല്‍ എനിക്ക് അവരോട് സ്നേഹം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു പടി കൂടെ കടന്ന് ഒരു രാജ്യം എങ്ങനെ ഭരിക്കരുത് എന്ന് മോദി തന്‍റെ ഭരണത്തിലൂടെ തന്നെ പഠിപ്പിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശിലെ ശുജാല്‍പൂരില്‍ പ്രചാരണ പരിപാടിക്കിടെ ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിനിടെ രാഹുല്‍ ബി.എസ്.പി അദ്ധ്യക്ഷ മായവതിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. താന്‍ മായാവതിയെ രാജ്യത്തിന്‍റെ പ്രതീകമായാണ് കാണുന്നതെന്നും രാജ്യത്തിന് മായാവതി നല്‍കിയ സംഭാവനകളാല്‍ താന്‍ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു.

തന്‍റെ രാഷ്ട്രീയ എതിരാളികളില്‍ നിന്നാണ് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നെതെന്ന് വ്യക്തമാക്കിയ രാഹുല്‍ ഒരു രാജ്യം എങ്ങെനെ ഭരിക്കരുതെന്ന് മോദി തന്നെ പഠിപ്പിച്ചുവെന്നും പറഞ്ഞു. ആര്‍ക്കും ചെവികൊടുക്കാതെയാണ് നിങ്ങള്‍ രാജ്യം ഭരിക്കുന്നതെങ്കില്‍ ആ ഭരണം നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.