LiveTV

Live

National

നിലത്തുകിടന്ന ബി.ജെ.പി പതാക കൊണ്ട് ചെരുപ്പ് തുടച്ച വോട്ടര്‍ക്ക് ക്രൂരമര്‍ദനം

369 ാം ബൂത്തിന് പുറത്ത് മരത്തിന് കീഴെയാണ് ബി.ജെ.പി പതാക കിടന്നിരുന്നത്. 

നിലത്തുകിടന്ന ബി.ജെ.പി പതാക കൊണ്ട് ചെരുപ്പ് തുടച്ച വോട്ടര്‍ക്ക് ക്രൂരമര്‍ദനം

ഉത്തര്‍പ്രദേശില്‍ വോട്ടര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ജുവാന്‍പൂരിലെ ഷാഗഞ്ചിലാണ് സംഭവം. നിലത്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന ബി.ജെ.പി പതാകയെടുത്ത് വോട്ടര്‍ ചെരുപ്പ് തുടച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

369 ാം ബൂത്തിന് പുറത്ത് മരത്തിന് കീഴെയാണ് ബി.ജെ.പി പതാക കിടന്നിരുന്നത്. ഇതെടുത്ത് വോട്ടര്‍ തന്റെ ചെരുപ്പിലെ അഴുക്ക് തുടക്കുകയായിരുന്നു. ഇത് കണ്ട ബി.ജെ.പി പ്രവര്‍ത്തകന്‍ മറ്റു പ്രവര്‍ത്തകരെ വിവരമറിയിച്ചു. തുടര്‍ന്ന് വോട്ടറുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടാക്കി. ഇതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ബി.ജെ.പി പ്രവര്‍ത്തകരെയും ജനക്കൂട്ടത്തേയും പിരിച്ചുവിടാന്‍ പൊലീസിന് ലാത്തി വീശേണ്ടിയും വന്നു. എന്നാല്‍ പോളിങ് നടപടികളെ സംഘര്‍ഷം ബാധിച്ചില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.