LiveTV

Live

National

‘ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നു’; കേന്ദ്ര സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ബംഗാളിലെ പോളിങ് നടക്കുന്ന എട്ട് പാർലമെന്റ് മണ്ഡലങ്ങളിലും വിവിധ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

‘ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നു’; കേന്ദ്ര സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

പോളിങ്ങിനിടെ വിവിധയിടങ്ങളിൽ നിന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബംഗാളിൽ, കേന്ദ്ര സേനക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് തൃണമൂൽ കോൺഗ്രസ്. ബി.ജെ.പിക്കായി വോട്ട് ചെയ്യാൻ കേന്ദ്ര സേനാ ഉദ്യോഗസ്ഥർ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായി തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ബംഗാളിലെ ജർഗാം മണ്ഡലത്തിലാണ് വോട്ടർമാരെ ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യാൻ കേന്ദ്ര സേന നിർബന്ധിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. മണ്ഡലത്തിലെ 186, 234 ബൂത്തുകളിലാണ് സംഭവം നടന്നതെന്ന് പറയുന്ന പാർട്ടി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായും അറിയിച്ചു.

ബംഗാളിലെ പോളിങ് നടക്കുന്ന എട്ട് പാർലമെന്റ് മണ്ഡലങ്ങളിലും വിവിധ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പല സ്ഥലങ്ങളിലും ബി.ജെ.പി-ടി.എം.സി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംസ്ഥാനത്ത് 714 കമ്പനിയുടെ 71,000 സി.ആർ.പി.എഫ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്ന്യസിച്ചിട്ടുള്ളത്. ബംഗാളിലെ ഏട്ട് മണ്ഡലങ്ങളും ഇന്നാണ് വിധിയെഴുതുന്നത്. നിലവിൽ എട്ടിടത്തും തൃണമൂലാണ് അധികാരത്തിലിരിക്കുന്നത്.