LiveTV

Live

National

മോദിയുടെ റോഡ് ഷോക്ക് മറുപടിയായി കാല്‍നടയായെത്തി വോട്ട് ചെയ്ത് രാഹുല്‍ ഗാന്ധി

ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

മോദിയുടെ റോഡ് ഷോക്ക് മറുപടിയായി കാല്‍നടയായെത്തി  വോട്ട് ചെയ്ത് രാഹുല്‍ ഗാന്ധി

ഗുജറാത്തിൽ റോഡ് ഷോയായി എത്തി വോട്ട് രേഖപ്പെടുത്തിയ പ്രധാനമന്ത്രിക്ക് കാല്‍നടയായി എത്തി വോട്ട് ചെയ്ത് രാഹുലിന്‍റെ മറുപടി. ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രി സുഷമ സ്വരാജ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരും ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി.

മോദിയുടെ റോഡ് ഷോക്ക് മറുപടിയായി കാല്‍നടയായെത്തി  വോട്ട് ചെയ്ത് രാഹുല്‍ ഗാന്ധി

വാഹനങ്ങളുടെ അകമ്പടിയോടെ എത്തി വോട്ട് രേഖപ്പെടുത്തി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചട്ടലംഘനത്തിന്, പ്രവർത്തിയിലൂടെ നൽകിയ മറുപടിയായി മാറുകയായിരുന്നു രാഹുൽ ഗാന്ധിയുടെ നീക്കം. ഇതേ പോളിംഗ് ബൂത്തിലായിരുന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും വോട്ട്.

നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥിയും ഡൽഹി കോൺഗ്രസ് അധ്യക്ഷയുമായ ഷീല ദീക്ഷിതിനൊപ്പം എത്തിയാണ് നിർമ്മാൺ ഭവനിലെ ബുത്തിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തിയത്. ലോധി എസ്റേററ്റിലെ സർദാർ പട്ടേൽ വിദ്യാലയത്തിൽ കുടുംബ സമേതം എത്തി പ്രിയങ്ക ഗാന്ധിയും വോട്ട് രേഖപ്പെടുത്തി.

സിവിൽ ലൈൻ പോളിൽ ബൂത്തിലായിരുന്നു കെജ്‍രിവാളിന് വോട്ട്. രാഷ്ട്രപതി ഭവൻ ഉള്ളിലെ പോളിംഗ് ബൂത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും വോട്ട് രേഖപ്പെടുത്തി.