LiveTV

Live

National

അവള്‍ രക്ഷപെടില്ലെന്ന് ഡോക്ടര്‍മാര്‍; രണ്ടര വയസുകാരിയെ സ്വകാര്യ വിമാനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലെ കമല നെഹ്റു ആശുപത്രിയില്‍ അടുത്തിടെ ഒരു രണ്ടര വയസുകാരിയെ പ്രവേശിപ്പിച്ചിരുന്നു.

അവള്‍ രക്ഷപെടില്ലെന്ന് ഡോക്ടര്‍മാര്‍; രണ്ടര വയസുകാരിയെ സ്വകാര്യ വിമാനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് പ്രിയങ്ക ഗാന്ധി

എതിരാളികള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളുമായിരിക്കും. പക്ഷേ ഈ രണ്ടര വയസുകാരിയുടെ കുടുംബത്തിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ദൈവദൂതയാണ്. പറഞ്ഞുവരുന്നത് ഒരു കൊച്ചുകുഞ്ഞിന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍ പ്രിയങ്ക എന്ന നേതാവിന്റെ ഇടപെടലാണ്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‍രാജിലെ കമല നെഹ്റു ആശുപത്രിയില്‍ അടുത്തിടെ ഒരു രണ്ടര വയസുകാരിയെ പ്രവേശിപ്പിച്ചിരുന്നു. അര്‍ബുദരോഗബാധിതയായിരുന്നു ആ കുഞ്ഞ്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതീവ ഗുരുതരാവസ്ഥയില്‍ തന്നെയായിരുന്നു കുഞ്ഞ്. രക്ഷപെടാനുള്ള സാധ്യത വളരെ വിരളമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിനിടെയാണ് പ്രയാഗ്‍രാജില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയെ ഈ കുഞ്ഞിന്റെ രോഗ വിവരം പ്രവര്‍ത്തകരിലൊരാള്‍ ധരിപ്പിച്ചത്.

ഇതോടെ ഡല്‍ഹിയില്‍ വിദഗ്ധ ചികിത്സ നല്‍കാനുള്ള സഹായം അഭ്യര്‍ഥിച്ച് രാജീവ് ശുക്ല പ്രിയങ്ക ഗാന്ധിയെ സമീപിച്ചു. ആവശ്യത്തോട് വളരെ വേഗമാണ് പ്രിയങ്ക പ്രതികരിച്ചത്. ഡ‍ല്‍ഹി എയിംസിലേക്ക് കുഞ്ഞിനെ മാറ്റാനാണ് പ്രിയങ്ക നിര്‍ദേശിച്ചത്. ഇതിനായി സ്വകാര്യ വിമാനവും പ്രിയങ്ക തരപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണ യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്ന വിമാനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. കോണ്‍ഗ്രസ് നേതാക്കളായ ഹര്‍ദിക് പട്ടേലും മുഹമ്മദ് അസ്ഹറുദ്ദീനും ഒപ്പമുണ്ടായിരുന്നു.