LiveTV

Live

National

ടൈം മാഗസിനില്‍ മോദിയെ കുറിച്ച് ലേഖനമെഴുതിയ ആതിഷ് തസീറിനെതിരെ സംഘപരിവാറിന്‍റെ വ്യാജപ്രചാരണം

ആതിഷിനെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുന്നത് 

ടൈം മാഗസിനില്‍ മോദിയെ കുറിച്ച് ലേഖനമെഴുതിയ ആതിഷ് തസീറിനെതിരെ സംഘപരിവാറിന്‍റെ വ്യാജപ്രചാരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഭിന്നിപ്പിന്റെ തലവനെന്ന തലക്കെട്ടില്‍ ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ആതിഷ് തസീറിന് നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. ആതിഷിനെ കുറിച്ചുള്ള വിക്കിപീഡിയ പേജില്‍ മാറ്റങ്ങള്‍ വരുത്തിയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തുന്നത്. വിക്കിപീഡിയ പേജില്‍ ആതിഷ് കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആണെന്നാണ് എഡിറ്റ് ചെയ്ത് ചേര്‍ത്തത്.

"അപ്പോള്‍ ഇയാള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആണ്. ടൈം മാഗസിന്‍റെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. അവര്‍ ഇടതുപക്ഷത്തിന്റെ മുഖപത്രമായി മാറിയിരിക്കുന്നു എന്നതില്‍ സംശയമൊന്നുമില്ല"- ആതിഷിനെതിരെ ബി.ജെ.പി അനുഭാവിയായ ശശാങ്ക് സിങ് എന്നയാളുടെ ട്വീറ്റാണിത്. സംഘപരിവാര്‍ അനുകൂല നിലപാടുള്ള നിരവധി പേര്‍ ഇതിനകം ഇത് റീട്വീറ്റ് ചെയ്തുകഴിഞ്ഞു.

അതേസമയം ആതിഷിന്റെ വിക്കിപീഡിയ പേജ് ഇന്ന് നിരവധി തവണ എഡിറ്റ് ചെയ്യപ്പെട്ടെന്ന് ആള്‍ട്ട് ന്യൂസ് കണ്ടെത്തി. ആതിഷ് കോണ്‍ഗ്രസിന്‍റെ പി.ആര്‍ മാനേജരാണെന്ന് വ്യാജപ്രചാരണം നടത്തി ടൈം മാഗസിനിലെ ലേഖനത്തിന് വിശ്വാസ്യതയില്ലെന്ന് സ്ഥാപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

ടൈം മാഗസിനില്‍ മോദിയെ കുറിച്ച് ലേഖനമെഴുതിയ ആതിഷ് തസീറിനെതിരെ സംഘപരിവാറിന്‍റെ വ്യാജപ്രചാരണം
‘മോദി ഭിന്നിപ്പിന്റെ തലവന്‍’; കടുത്ത വിമര്‍ശനവുമായി ടൈം മാഗസിന്‍ കവര്‍ സ്റ്റോറി 
Also Read

‘മോദി ഭിന്നിപ്പിന്റെ തലവന്‍’; കടുത്ത വിമര്‍ശനവുമായി ടൈം മാഗസിന്‍ കവര്‍ സ്റ്റോറി 

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം നിശിതമായി തന്നെ വിമർശിക്കുന്നുണ്ട്. പശുവിന്‍റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഢനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങൾ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിർഭയമായ മാധ്യമപ്രവർത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിൻ ശക്തമായി വിമർശിക്കുന്നുണ്ട്.