LiveTV

Live

National

ഓഹരി വിപണിയില്‍ വലിയ തകര്‍ച്ച

ട്രംപിന്റെ പരാമര്‍ശം ഏഷ്യന്‍ - യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്

ഓഹരി വിപണിയില്‍ വലിയ തകര്‍ച്ച

ചൈനയില്‍ നിന്നുള്ള ഇരുന്നൂറ് ബില്യണ്‍ തുക വരുന്ന ഉല്‍പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓഹരി വിപണിയില്‍ അഞ്ചാഴ്ചത്തെ ഏറ്റവും വലിയ തകര്‍ച്ച. തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച വാഷിങ്ടണിലാരംഭിച്ചു. ചൈനീസ് താല്‍പര്യങ്ങള്‍ ഒരു സമ്മര്‍ദത്തിന് മുന്നിലും അടിയറ വെക്കില്ലെന്ന് ചൈനീസ് വാണിജ്യകാര്യ വക്താവ് വ്യക്തമാക്കി.

വ്യാപാര കരാറിനെ ചൊല്ലി അമേരിക്ക - ചൈന തര്‍ക്കം രൂക്ഷമാവുന്നതിനിടെയാണ് പരിഹാരവുമായി വാഷിങ്ടണില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. ബുധനാഴ്ച ഫ്ലോറിഡയിലെ റാലിക്കിടെയാണ് കരാറിലെത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ ചൈന അതിന് വില നല്‍കേണ്ടി വരുമെന്ന പരാമര്‍ശവുമായി രംഗത്തെത്തിയത്. അമേരിക്കക്കാരെ ചൂഷണം ചെയ്യുന്ന, അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നതുമായ നടപടി ചൈന അവസാനിപ്പിക്കാത്തപക്ഷം ചൈനക്ക് മേലുള്ള തീരുവ വര്‍ധിപ്പിക്കുന്ന നടപടി തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ട്രംപിന്റെ പരാമര്‍ശം ഏഷ്യന്‍ - യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്. വ്യാപാര രംഗത്തെ ചര്‍ച്ചകള്‍ നീണ്ട പ്രക്രിയയാണെന്നും, വിയോജിപ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നുമായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കയുമായി ചര്‍ച്ച തുടരാന്‍ തയ്യാറാണെന്നും ചൈന വ്യക്തമാക്കി