LiveTV

Live

National

റൂഹ് അഫ്സ‌ വീണ്ടും മാര്‍ക്കറ്റിലേക്കെന്ന് ഹംദ‌ര്‍ദ് 

ഹംദ‌ര്‍ദ് ഇന്ത്യ‌യുടെ ഓഹ‌രിക്കാര്‍ക്കിട‌യിലെ കുടുംബ‌വ‌ഴ‌ക്കാണ് പ്ര‌തിസ‌ന്ധിക്ക് കാര‌ണമെന്ന് നേരത്തെ വാര്‍ത്ത‌കൾ വന്നിരുന്നു.

റൂഹ് അഫ്സ‌ വീണ്ടും മാര്‍ക്കറ്റിലേക്കെന്ന് ഹംദ‌ര്‍ദ് 

വിത‌ര‌ണം നില‌ച്ച‌തിനെ തുട‌ര്‍ന്ന് ക‌ഴിഞ്ഞ‌ അഞ്ച് മാസ‌മായി ഇന്ത്യ‌ന്‍ മാര്‍ക്ക‌റ്റില്‍ ല‌ഭ്യ‌മ‌ല്ലെന്ന‌ വാര്‍ത്ത‌ക‌ള്‍ക്കിട‌യില്‍ റൂഹ് അഫ്സ‌യെക്കുറിച്ച് പുതിയ‌ വിശ‌ദീക‌ര‌ണ‌വുമായി ഹംദ‌ര്‍ദ് മാനേജ്മെന്‍റ്. ഉത്ത‌രേന്ത്യ‌ക്കാരുടെ തീന്‍മേശ‌യിലെ സ്ഥിരം സാന്നിധ്യ‌മായ‌ ഈ ദാഹ‌ശ‌മ‌നി റ‌മ‌ളാന്‍ മാസ‌മായിട്ടും വിത‌ര‌ണ‌ത്തിനെത്താഞ്ഞ‌താണ് കൂടുത‌ല്‍ പ്ര‌തിസ‌ന്ധി സൃഷ്ടിച്ചത്. എന്നാല്‍ ഇനി മുത‌ല്‍ പ‌ല‌ച‌ര‌ക്കുക‌ട‌ക‌ളിലും ചില്ല‌റ‌വില്‍പ‌ന‌ശാല‌ക‌ളിലും ല‌ഭ്യ‌മാകുമെന്നാണ് ഇന്ത്യ‌യിലെ റൂഹ് അഫ്സ‌ ഉല്‍പാദ‌ക‌രായ‌ ഹംദ‌ര്‍ദ് ല‌ബോറ‌ട്ടറീസ് ഇന്ത്യ‌ മാനേജ്മെന്‍റിന്‍റെ വെളിപ്പെടുത്ത‌ല്‍.

കൃത്യ‌മായി ആസൂത്ര‌ണം ചെയ്ത‌ ഉല്‍പാദ‌ന‌വും വിത‌ര‌ണ‌വും രാജ്യ‌ത്തിന്‍റെ എല്ലാ ഭാഗ‌ങ്ങ‌ളിലേക്കും എത്തുന്നുണ്ടെന്ന് ഉറ‌പ്പ് വ‌രുത്തുമെന്നു‍ം വ്യാഴാഴ്ച‌ ഇറ‌ക്കിയ‌ വാര്‍ത്താകുറിപ്പില്‍ പ‌റ‌യുന്നു. റൂഹ് അഫ്സ‌ നിര്‍മ്മിക്കാനാവ‌ശ്യ‌മായ‌ ഔഷ‌ധ‌ ചേരുവ‌ക‌ളുടെ അഭാവ‌മാണ് വിത‌ര‌ണം മുട‌ങ്ങാന്‍ കാര‌ണം. റൂഹ് അഫ്സ‌യുടെ വിത‌ര‌ണം നില‌ച്ച‌തിനെ തുട‌ര്‍ന്ന് മാധ്യ‌മ‌ങ്ങ‌ളില്‍ വ‌ന്ന‌ വാര്‍ത്ത‌കളില്‍ വ‌ഞ്ചിത‌രാക‌രുതെന്നും റൂഹ് അഫ്സ‌ മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. ഹംദ‌ര്‍ദ് ഇന്ത്യ‌യുടെ ഓഹ‌രിക്കാര്‍ക്കിട‌യിലെ കുടുംബ‌വ‌ഴ‌ക്കാണ് പ്ര‌തിസ‌ന്ധിക്ക് കാര‌ണമെന്ന് നേരത്തെ വാര്‍ത്ത‌കൾ വന്നിരുന്നു.

ഹംദ‌ര്‍ദ് ല‌ബോറ‌ട്ടറീസ് ഇന്ത്യ‌യുടെ ചീഫ് മുത‌വ്വ‌ലി ഹ‌മ്മാദ് അഹ്മ‌ദ് പ‌റ‌യുന്ന‌ത് ഇങ്ങ‌നെ: "ഉപ‌ഭോക്താക്ക‌ളുടെ ആരോഗ്യം സംര‌ക്ഷിക്കുന്ന‌ ഞ‌ങ്ങ‌ളുടെ പാര‌മ്പ‌ര്യം ഇനിയും തുട‌രും. മുമ്പ‌ത്തെപ്പോലെ അവ‌രുമായുള്ള‌ ബ‌ന്ധം വ‌ള‌ര്‍ത്താന്‍ പ‌രിശ്ര‌മിക്കുക‌യും ചെയ്യും." ഇന്ത്യ‌ന്‍ സര്‍ക്കാര്‍ അനുവാദം ന‌ല്‍കുക‌യാണെങ്കില്‍ വാഗ‌ അതിര്‍ത്തി വ‌ഴി പാനീയം ഇന്ത്യ‌യില്‍ വിത‌ര‌ണം ചെയ്യാമെന്ന് ഹംദ‌ര്‍ദ് പാകിസ്താന്‍ ചെയ‌ര്‍മാന്‍ ഉസാമ‌ ഖുറേഷി നേര‌ത്തെ വ്യ‌ക്ത‌മാക്കിയിരുന്നു.

ഇന്ന് ഇന്ത്യ‌ കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ് തുട‌ങ്ങിയ‌ രാജ്യ‌ങ്ങ‌ളിലും റൂഹ് അഫ്സ‌ ഉല്‍പാദിപ്പിക്കുന്നുണ്ട്. 1907 മുത‌ല്‍ ഇന്ത്യ‌ന്‍ മാര്‍ക്ക‌റ്റിലുള്ള‌ റൂഹ് അഫ്സ‌ ആദ്യം നിര്‍മ്മിച്ച‌ത് ഹക്കിം മജീദെന്ന യുനാനി മരുന്ന് വിൽപ്പനക്കാരനായിരുന്നു. ഇന്ത്യാ – പാക്ക് വിഭജനത്തെ തുടർന്ന് ഹംദർദ് കുടുംബത്തിന്റെ ഒരു ഭാഗം പാകിസ്താനിലെ കറാച്ചിയിലേക്കു താമ‌സം മാറ്റി. ഇന്ത്യ‌യിലെ പോലെ അവിടെയും ജ‌ന‌ങ്ങ‌ള്‍ ഇരുകൈയ്യും നീട്ടി സ്വീക‌രിച്ചു. പിന്നീട് 1971ല്‍ ബംഗ്ലാദേശ് രൂപീക‌ര‌ണ‌ത്തോടെ ഹംദ‌ര്‍ദ് കുടുംബ‌ത്തിലെ ഒരു വിഭാഗ‍ം അവിടേക്കും ചേക്കേറി.