LiveTV

Live

National

‘2019 ല്‍ പകുതിയാക്കും, 2021 ല്‍ തൂത്ത് കളയും’; ബംഗാളില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് പിടിച്ച് സി.പി.എം പ്രവര്‍ത്തകര്‍

തൃണമൂലിന്റെ വറചട്ടിയില്‍ നിന്നും ബി.ജെ.പിയുടെ എരിതീയിലേക്ക് വീഴരുത്: സി.പി.എം പ്രവര്‍ത്തകരോട് ബുദ്ധദേവ് ഭട്ടാചാര്യ

‘2019 ല്‍ പകുതിയാക്കും, 2021 ല്‍ തൂത്ത് കളയും’;  ബംഗാളില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് പിടിച്ച് സി.പി.എം പ്രവര്‍ത്തകര്‍

ബി.ജെ.പിക്ക് മുന്‍പൊന്നുമില്ലാത്ത ഊര്‍ജ്ജവും ആവേശവുമാണ് പശ്ചിമബംഗാളില്‍ ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍. മുഖ്യ എതിരാളിയായ ത്രിണമുല്‍ കോണ്‍ഗ്രസിനെതിരെ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് നേതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ ബി.ജെ.പിക്ക് സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷേ അംഗബലത്തില്‍ സംസ്ഥാനത്ത് വീര്യം ചോര്‍ന്നുപോയ കോണ്‍ഗ്രസിനെക്കാളും സി.പി.ഐ.എമ്മിനെക്കാളും പിറകില്‍ നില്‍ക്കുന്ന ബി.ജെ.പി എങ്ങനെ വോട്ട് നേടും എന്നുള്ളിടത്താണ് അപകടവും പതിഞ്ഞിരിക്കുന്നത്.

സി.പി.ഐ.എമ്മിന്‍റെ വലിയൊരു പങ്ക് കേഡര്‍ വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് പോകും എന്നതാതണത്. കാരണം മറ്റൊന്നുമല്ല, ത്രിണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കുമേല്‍ നടത്തുന്ന അക്രമങ്ങളും കയ്യേറ്റങ്ങളും തന്നെയാണ്. '2019 ല്‍ പകുതിയാക്കുക, 2021 ല്‍ തൂത്ത് കളയുക' എന്ന രഹസ്യവാക്യവുമായാണ് മമതക്കെതിരെ ബി.ജെ.പി ക്ക് വേണ്ടി ബംഗാളിലെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വോട്ട് പിടിക്കുന്നത്.

ബംഗാളില്‍ സി.പി.ഐ.എമ്മില്‍ നിന്ന് ബി.ജെ.പി വോട്ട് ബാങ്കിലേക്ക് അടിയൊഴുക്കുണ്ട് എന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നു. ഇത് സാധൂകരിക്കുന്നതാണ് സി.പി.എം നേതാക്കളുടെ പ്രസ്താവനകള്‍. 'തൃണമൂല്‍ കോണ്‍ഗ്രസിന്റെ വറചട്ടിയില്‍ നിന്നും ബി.ജെ.പിയുടെ എരിതീയിലേക്ക് വീഴരുത്' എന്ന സി.പി.ഐ.എം മുതിര്‍ന്ന നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയുടെ പരാമര്‍ശമാണ് ഇതില്‍ പ്രസക്തം. സി.പി.ഐ.എം മുഖപത്രമായ ഗണശക്തിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ബുദ്ധദേബിന്റെ പരാമര്‍ശം. പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ സ്വാധീനം വര്‍ധിക്കുന്നതിനെ അപകടം എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്. ‘ചിലയിടങ്ങളില്‍ ഈ അപകടം ഇതിനകം തന്നെ ദൃശ്യമായിട്ടുണ്ട്. സ്വയം നശിപ്പിക്കുന്ന ഈ അവസ്ഥയില്‍ നിന്നും ജനങ്ങളെ തിരിച്ചുകൊണ്ടുവരികയെന്നതാണ് നമ്മുടെ ജോലി.’ എന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളില്‍ പലയിടത്തും സി.പി.ഐ.എം പ്രവര്‍ത്തകര്‍ കാവി കൊടികള്‍ കൈയ്യിലേന്തി, ഭാരത് മാതാക്ക് ജയ് വിളിച്ചും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി നടക്കുന്നു.

‘2019 ല്‍ പകുതിയാക്കും, 2021 ല്‍ തൂത്ത് കളയും’;  ബംഗാളില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് പിടിച്ച് സി.പി.എം പ്രവര്‍ത്തകര്‍

സി.പി.ഐ.എമ്മിനു പശ്ചിമബംഗാളില്‍ ഇനി നിലനില്‍പ്പില്ലെന്നും ബി.ജെ.പിക്കു മാത്രമേ തൃണമൂലിനെ തകര്‍ക്കാന്‍ കഴിയൂവെന്നുമാണ് ഇങ്ങനെ ബി.ജെ.പിക്കുവേണ്ടി പ്രചരണം നടത്തുന്ന സി.പി.ഐ.എം അനുഭാവിയായ തപന്‍ ബിശ്വാസ് പറയുന്നത്. ‘ സി.പി.ഐ.എമ്മിന് ഇപ്പോള്‍ യാതൊരു നിലനില്‍പ്പുമില്ല. പതിനഞ്ച്–ഇരുപത് പേരാണ് അവരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. അത്തരമൊരു പാര്‍ട്ടിക്കുവേണ്ടി പ്രചരണം നടത്തിയിട്ട് എന്തുകാര്യം. ഞാന്‍ സി.പി.ഐ.എമ്മിനൊപ്പമുണ്ടായിരുന്ന കാലത്ത് മമതാ ബാനര്‍ജിയായിരുന്നു ഞങ്ങളുടെ ശത്രു. ഇപ്പോഴും അവര്‍ തന്നെയാണ് ശത്രു. മമതയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ശക്തമായ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതാണ് മെച്ചം’ എന്ന് ബിശ്വാസ് പറഞ്ഞതായി ‘ദ വയര്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു.

നിങ്ങള്‍ ത്രിപുരയിലേക്ക് നോക്കുക, ത്രിണമുല്‍ ഇത്രയും കാലം നിങ്ങളോട് ചെയ്തതിലും എത്രയോ കൊടൂരമാണ് ത്രിപുരയില്‍ 14 മാസം കൊണ്ട് ബി.ജെ.പി ചെയ്തത്. ബി.ജെ.പിയെ ക്ഷണിച്ച് വരുത്താനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ അത് ആത്മഹത്യാപരമായിരിക്കും

മാത്രവുമല്ല ബൂത്ത് വാര്‍ഡ് ലെവലില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐ.എം പ്രവര്‍ത്തകര്‍ വലിയ ഭീഷണിയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേരിടുന്നത്. ഇവര്‍ ബൂത്തുകള്‍ നോക്കിനടത്താന്‍ ബി.ജെ.പിയെ സഹായിക്കുകയും ഇപ്പോഴും സി.പി.ഐ.എമ്മിന് മേല്‍ക്കൈയുള്ള വാര്‍ഡുകളില്‍ നിശബ്ദമായി അവര്‍ക്കുവേണ്ടി പ്രചരണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.

‘2019 ല്‍ പകുതിയാക്കും, 2021 ല്‍ തൂത്ത് കളയും’;  ബംഗാളില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് പിടിച്ച് സി.പി.എം പ്രവര്‍ത്തകര്‍

വ്യാഴാഴ്ച്ച നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുത്ത നേതാക്കളുടെ വാക്കുകളും ബംഗാളിലെ സി.പി.ഐ.എമ്മിലെ അടിയൊഴുക്ക് സ്ഥിരീകരിക്കുന്നു. ത്രിണമുലില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ ബി.ജെ.പിയെ വിജയിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അതൊരു വലിയ തെറ്റായിരിക്കും. നിങ്ങള്‍ ത്രിപുരയിലേക്ക് നോക്കുക, ത്രിണമുല്‍ ഇത്രയും കാലം നിങ്ങളോട് ചെയ്തതിലും എത്രയോ കൊടൂരമാണ് ത്രിപുരയില്‍ 14 മാസം കൊണ്ട് ബി.ജെ.പി ചെയ്തത്. ബി.ജെ.പിയെ ക്ഷണിച്ച് വരുത്താനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നുെമാണ് പങ്കെടുത്ത പോളിറ്റ് ബ്യൂറോ നേതാക്കള്‍ പറഞ്ഞത്.