LiveTV

Live

National

ഹര്‍ജി തള്ളി: മോദിക്കെതിരെ തേജ്ബഹാദൂറിന് മത്സരിക്കാനാവില്ല 

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി.

ഹര്‍ജി തള്ളി: മോദിക്കെതിരെ തേജ്ബഹാദൂറിന് മത്സരിക്കാനാവില്ല 

നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാര്‍ഥിയും മുന്‍ ബി.എസ്.എഫ് ജവാനുമായ തേജ്ബഹാദൂര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. ബി.എസ്.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്‍റെ കാരണം സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ പത്രിക തള്ളിയത്.

ആദ്യ പത്രികയില്‍ ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയത് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രണ്ടാം പത്രികയില്‍ അത് ഉള്‍പ്പെടുത്തിയില്ല എന്നാണ് റിട്ടേണിങ് ഓഫീസര്‍ ചൂണ്ടിക്കാട്ടിയത്. ഒപ്പം ബി.എസ്.എഫില്‍ നിന്നുള്ള നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമയത്ത് അത് ഹാജരാക്കാന്‍ തേജ് ബഹാദൂറിന് കഴിഞ്ഞില്ലെന്നും റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളാനുള്ള കാരണമായി പറയുന്നു.

2017ല്‍ സൈന്യത്തിന്‍റെ ദൈന്യത പറഞ്ഞ് ഫേസ് ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. സൈന്യത്തിന്റെ സേവനങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദിയുടെ സൈന്യത്തിനെതിരായ നയങ്ങള്‍ക്കെതിരെ ബഹാദൂര്‍ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരെ വാരാണസിയില്‍ നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു. തുടര്‍ന്ന് മഹാസഖ്യം ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.