LiveTV

Live

National

ബാബരി ഭൂമി തര്‍ക്ക കേസ് നാളെ പരിഗണിക്കും

ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ബാബരി ഭൂമി തര്‍ക്ക കേസ്  നാളെ പരിഗണിക്കും

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് വൈകുന്നതില്‍ സംഘപരിവാര്‍ സംഘടനകള്‍ കോടതിക്കെതിരെ രംഗത്തുവന്നിരുന്നു.

പൊതുതെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടങ്ങള്‍ കൂടി ബാക്കിയുള്ളപ്പോഴാണ് നിര്‍ണായക കേസ് കോടതി പരിഗണിക്കുന്നത്. മാര്‍ച്ച് എട്ടിന് മധ്യസ്ഥ ചര്‍ച്ചക്ക് കോടതി ഉത്തരവിട്ടിരുന്നു. എട്ട് ആഴ്ചയാണ് ചര്‍ച്ചക്ക് അനുവദിച്ച സമയം. ഇടക്കാല റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എട്ടാഴ്ച സമയം അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.