LiveTV

Live

National

മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

‘റഫാല്‍ ഇടപാടില്‍ സര്‍ക്കാറിനുള്ള പങ്കെന്താണെന്ന് മോദി വ്യക്തമാക്കണം’

മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബോഫോഴ്സ് കേസിനെക്കുറിച്ച് പറയുന്ന നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും റഫാല്‍ കേസിനെക്കുറിച്ച് കൂടി സംസാരിക്കണമെന്ന് രാഹുല്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ സര്‍ക്കാറിനുള്ള പങ്കെന്താണെന്ന് മോദി വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന രണ്ട് കോടി തൊഴിലിനെക്കുറിച്ചും ജനങ്ങളോട് പറയാന്‍ നരേന്ദ്ര മോദി തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ സിർസയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.