LiveTV

Live

National

കോണ്‍ഗ്രസ് കൊണ്ടുവന്ന വികസനങ്ങള്‍ ആം ആദ്മി പാര്‍ട്ടി നശിപ്പിച്ചു ; ഷീലാ ദീക്ഷിത്

നാലു കൊല്ലത്തിനിടയില്‍ സ്വന്തം പ്രസിദ്ധിക്ക് വേണ്ടി 611 കോടി രൂപ ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചതായും ദീക്ഷിത് ആരോപിച്ചു

കോണ്‍ഗ്രസ് കൊണ്ടുവന്ന വികസനങ്ങള്‍ ആം ആദ്മി പാര്‍ട്ടി നശിപ്പിച്ചു ; ഷീലാ ദീക്ഷിത്

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അരവിന്ദ് കേജ്‍രിവാള്‍ പരാജയമാണെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പി സര്‍ക്കാറും ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന പല വികസനങ്ങളും നശിപ്പിച്ചെന്നും ദീക്ഷിത് കൂട്ടിചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയുടെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് സമര്‍പ്പിക്കുകയായിരുന്നു ഷീല.

നാലു കൊല്ലത്തിനിടയില്‍ സ്വന്തം പ്രസിദ്ധിക്ക് വേണ്ടി 611 കോടി രൂപ ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചതായും ദീക്ഷിത് ആരോപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി എന്നീ മേഖലയില്‍ വികസനം കൊണ്ടു വരുമെന്ന് ആം ആദ്മി പാര്‍ട്ടി കള്ളം പറഞ്ഞതായും ദീക്ഷിത് പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ഥിയാണ് ഷീല.